2012-02-17 15:52:42

ഹോണ്ടുറാസ് ജയില്‍ ദുരന്തത്തില്‍ മാര്‍പാപ്പ അനുശോചിച്ചു


17 ഫെബ്രുവരി 2012, വത്തിക്കാന്‍
ലാറ്റിനമേരിക്കന്‍ രാജ്യമായ ഹോണ്ടുറാസിലെ ജയിലില്‍ ഉണ്ടായ അഗ്നിബാധയില്‍ 360 പേരോളം മരണമടഞ്ഞ സംഭവത്തില്‍ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ അനുശോചനം രേഖപ്പെടുത്തി. കൊമയാഗ്വാ രൂപതാധ്യക്ഷന്‍ ബിഷപ്പ് റോബേര്‍ത്തോ കമിലിയേരിക്കയച്ച സന്ദേശത്തില്‍ ദുരന്തത്തില്‍ പരിക്കേറ്റവരോടും മരണമടഞ്ഞവരുടെ ബന്ധുമിത്രാദികളോടും പാപ്പ അനുശോചനം പ്രകടിപ്പിച്ചു. പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടേയെന്നും പാപ്പ ആശംസിച്ചു. ദുരന്തബാധിതരുടെയും അവരുടെ കുടുംബാംഗങ്ങളുടേയും ദുഃഖത്തില്‍ പങ്കുചേര്‍ന്നുകൊണ്ട് സുയാപ്പാ കന്യകാനാഥയുടെ സംരക്ഷണത്തില്‍ അവരെ സമര്‍പ്പിച്ചു പ്രാര്‍ത്ഥിച്ച മാര്‍പാപ്പ അവര്‍ക്കു തന്‍റെ അപ്പസ്തോലികാശീര്‍വാദവുമേകി. വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ തര്‍ച്ചീസ്യോ ബെര്‍ത്തോണെയാണ് കൊമയാഗ്വാ രൂപതാധ്യക്ഷന്‍ ബിഷപ്പ് റോബേര്‍ത്തോ കമിലിയേരിക്ക് മാര്‍പാപ്പയുടെ പേരില്‍ സന്ദേശമയച്ചത്.








All the contents on this site are copyrighted ©.