2012-02-15 18:17:16

പീഡിതര്‍ക്കാശ്വാസം
ഓസ്മോകോപ് osmocop


15 ഫെബ്രുവരി 2012, റോം
ലൈംഗിക ചൂണത്തില്‍പ്പെടുന്നവര്‍ക്ക് സാന്ത്വനമായി ഇന്‍റര്‍നെറ്റ് സംവിധാനം- ഓസ്മോകോപ്.
റോമിലെ ഗ്രിഗോരിയന്‍ യൂണിവേഴ്സിറ്റിയുടെ മനഃശ്ശാസ്ത്ര വിഭാഗമാണ് ആഗോളതലത്തില്‍ ലൈഗിംഗചൂഷണ പ്രശ്നങ്ങള്‍ നിരീക്ഷിക്കുന്നതിനും, വിശകലനംചെയ്യുന്നതിനും അവബോധംനല്ക്കുന്നതിനും ചൂഷണവിധേയരായവരെ സഹായിക്കുന്നതിനുമായി ഫെബ്രുവിരി 14-ാം തിയതി ഓസ്മോക്കോപ്പ് ഇന്‍റെര്‍നെറ്റ് സംവിധാനം പ്രകാശനംചെയ്തത്.
ഭീതിജനകമാംവിധം വര്‍ദ്ധിച്ചു വരുന്നതും പുതിയ തലമുറയെ വശംവദരാക്കുകയുംചെയ്യുന്നതുമായ ഇന്‍റെര്‍നെറ്റ് അശ്ലീലത്തിന്‍റെ പിടിയില്‍നിന്നും കുട്ടികളെയും യുവാക്കളെയും മോചിപ്പിക്കുന്നതിനും ഓസ്മോക്കോപ്പ് സഹായകമാകുമെന്ന് പ്രസ്ഥാനത്തിന്‍റെ സംവിധായകന്‍, ഫാദര്‍ ഫോര്‍ത്തുനാത്തോ നോത്തോ മാധ്യമങ്ങളെ അറിയിച്ചു.
അശ്ലീലവും ലൈഗിംഗ ചൂഷണവും ഇല്ലാതാക്കാനുള്ള ലോകനിരീക്ഷ കേന്ദ്രംപോലെ ഓസ്മോക്കോപ്പ് പ്രവര്‍ത്തിപ്പിക്കുമെന്നും യുവാക്കളെ നന്മയുടെ വാക്താക്കളാക്കിയെടുക്കുവാനും പുതിയ ഇന്‍റെര്‍നെറ്റ് സംവിധാനത്തിനു സാധിക്കുമെന്നും ഉത്ഘാടനവേളയില്‍ ഫാദര്‍ ഫോര്‍ത്തുനാത്തോ പ്രസ്ഥാനത്തിനുവേണ്ടി പ്രത്യാശപ്രകടിപ്പിച്ചു.








All the contents on this site are copyrighted ©.