2012-02-15 18:07:57

ജീവിത ദര്‍ശിയാകേണ്ട
രൂപീകരണം


15 ഫെബ്രുവരി 2012, റോം
വൈദികരുടെ നിലവാരം രൂപീകരണത്തെ ആശ്രയിച്ചിരിക്കുന്നുവെന്ന്, റോമിലെ സമ്മേളനം വെളിപ്പെടുത്തി. വൈദികരുടെ സമര്‍പ്പണ നിലവാരത്തെക്കുറിച്ചു വിലയിരുത്തുവാന്‍ ഫെബ്രുവരി 6-മുതല്‍ 10-വരെ റോമിലെ ഹോളി ക്രോസ് പൊന്തിഫിക്കല്‍ യൂണിവേഴ്സിറ്റിയില്‍ ചേര്‍ന്ന അവരുടെ രൂപീകരണത്തില്‍ ഏര്‍പ്പെട്ടവരുടെയും, സെമിനാരി പ്രഫസര്‍മാരുടെയും, പ്രാദേശിക തലത്തില്‍ രൂപീകരിണത്തിന്‍റെ ഉത്തരവാദിത്തം വഹിക്കുന്ന മെത്രാന്മാരുടെയും, സമ്മേളനമാണ് ഇപ്രകാരം നിരീക്ഷിച്ചത്.
സാംസ്ക്കാരികമായി ആഗോളവത്കൃതമായ ലോകത്ത് കാലത്തിന്‍റെ വെല്ലുവിളികള്‍ സ്വീകരിച്ച് തങ്ങളെത്തന്നെ അജപാലന ശുശ്രൂഷയില്‍ പൂര്‍ണ്ണമായി സമര്‍പ്പിക്കാന്‍ ബോധ്യവും കഴിവുമുള്ള വൈദികരെ ലഭിക്കണമെങ്കില്‍ സമഗ്രമായ രൂപീകരണം നല്കുവാന്‍ സാധിക്കണമെന്ന് സമ്മേളനം വിലയിരുത്തി. സാംസ്കാരികവും സാമൂഹ്യവും സാമ്പത്തികവുമായുള്ള ഇന്നത്തെ സാഹചര്യങ്ങളോട് ഇണങ്ങിച്ചേരാനുള്ള വൈദികാര്‍ത്ഥികളുടെ കഴിവ്, കുടുംബം വ്യക്തിയില്‍ ചെലുത്തുന്ന സമ്മര്‍ദ്ദം എന്നിവയും പഠിച്ചുകൊണ്ടുവേണം വ്യക്തിയെ പൗരോഹിത്യ രൂപീകരണത്തില്‍ സ്വീകരിക്കുവാനും നയിക്കുവാനും സമ്മേളനം പ്രസ്താവിച്ചു.
ദൈവവിളിയില്‍ സുരക്ഷിതരായവര്‍ക്കു മാത്രമേ, വിശ്വാസത്തില്‍ ഉറച്ചുനിന്നുകൊണ്ടും തങ്ങളുടെ പൗരോഹിത്യത്തിന്‍റെയും വ്യക്തിത്വത്തിന്‍റെയും തനിമയില്‍ പ്രേഷിതമേഖലിയില്‍ പ്രവര്‍ത്തിക്കാനാവൂ എന്നും, സമ്മേളനത്തിന് നേതൃത്വംവഹിച്ച പെറുവിന്‍റെ മെത്രാപ്പോലീത്ത മാര്‍ക്ക് ലാറാ പ്രസ്താവിച്ചു.








All the contents on this site are copyrighted ©.