2012-02-14 16:48:46

വത്തിക്കാന്‍ - ബ്രിട്ടണ്‍ നയതന്ത്രബന്ധത്തിന്‍റെ 30-ാം വാര്‍ഷികം


14 ഫെബ്രുവരി 2012, വത്തിക്കാന്‍
പരിശുദ്ധ സിംഹാസനവും ബ്രിട്ടണും തമ്മില്‍ നയതന്ത്രബന്ധം സ്ഥാപിച്ചതിന്‍റെ മുപ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് ബ്രിട്ടീഷ് നയതന്ത്രജ്ഞരുടെ പ്രതിനിധി സംഘം വത്തിക്കാനില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിനെ പ്രതിനിധീകരിച്ച് സയ്യീദ ഹുസൈന്‍ വാര്‍സി പ്രഭ്വിയാണ് പ്രതിനിധി സംഘത്തിനു നേതൃത്വം നല്‍കുന്നത്. വെസ്റ്റ്മിനിസ്റ്റര്‍ രൂപതാധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് വിന്‍സെന്‍റ് നിക്കോള്‍സും സംഘത്തിലുണ്ട്. മതാന്തരസംവാദം, മനുഷികാവകാശങ്ങളുടെ സംരക്ഷണം, അന്താരാഷ്ട്ര വികസനം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് സന്ദര്‍ശനവേളയില്‍ ചര്‍ച്ച ചെയ്യപ്പടും. ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ഫെബ്രുവരി 15ാം തിയതി ബുധനാഴ്ച പ്രതിനിധി സംഘത്തിന് പ്രത്യേക കൂടിക്കാഴ്ച്ച അനുവദിച്ചിട്ടുണ്ട്.

1982ലാണ് വത്തിക്കാനും ബ്രിട്ടണും തമ്മില്‍ നയതന്ത്രബന്ധം സ്ഥാപിച്ചത്








All the contents on this site are copyrighted ©.