2012-02-09 17:44:30

ലൈംഗിക
ചൂഷണത്തിനെതിരെ
പൊരുതുന്ന സഭ


9 ഫെബ്രുവരി 2012, റോം
സഭയിലെ ലൈംഗീക ചൂണഷണം ഇല്ലാതാക്കാനുള്ള നവീകൃതമായ സമര്‍പ്പണത്തിന്‍റെ പ്രതീകമാണ് റോമില്‍ച്ചേര്‍ന്ന അന്തര്‍ദേശിയ സമ്മേളനവും അതിന്‍റെ ഉറച്ച തീരുമാനങ്ങളുമെന്ന്, നിര്‍ദ്ദിഷ്ട കര്‍ദ്ദിനാള്‍ ഫെര്‍ണാന്‍റോ ഫിലോണി, സുവിശേഷവത്ക്കരണത്തിനായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ പ്രീഫെക്ട് പ്രസ്താവിച്ചു. സഭയില്‍ പൊന്തിവന്ന ലൈംഗീക ചൂഷണവിവാദത്തെ സൂക്ഷമായി പഠിച്ചുകൊണട് ഫെബ്രുവി 6-മുതല്‍ 9-വരെ തിയതികളില്‍ റോമിലെ പൊന്തിഫിക്കല്‍ ഗ്രിഗോരിയന്‍ യൂണിവേഴ്സിറ്റിയില്‍ ചേര്‍ന്ന സമ്മേളനത്തിന്‍റെ സമാപന ദിവ്യബലിമദ്ധ്യേ നടത്തിയ വചനപ്രഘോഷണത്തിലാണ് നിയുക്ത കര്‍ദ്ദിനാള്‍ ഫിലോണി ഇപ്രകാരം പ്രസ്താവിച്ചത്.
സഭയില്‍ ശുശ്രൂഷചെയ്യുന്ന സ്ത്രീ പുരുഷന്മുരുടെ ഇടയിലില്‍ കാണുന്ന ലൈംഗിക തിന്മയുടെ പ്രതിഭാസത്തെ നിന്ദ്യവും നികൃഷ്ടവുമെന്ന് വിശേഷിപ്പിച്ച കര്‍ദ്ദിനാള്‍ ഫിലോണി, ക്രിസ്തുവാകുന്ന ദൈവിക യജമാനനോടു കാണിക്കുന്ന അവിശ്വസ്തയാണിതെന്നും,
നിര്‍ദ്ദോഷികളെ, വിശിഷ്യാ കുഞ്ഞുങ്ങളെ ലൈംഗികമായി ചൂഷണംചെയ്യുന്നവര്‍ സഹിഷ്ണുതയോ സഹതാപമോ അര്‍ഹിക്കുന്നില്ലെന്നും, അവിശ്വസ്തരായ ദാസന്മാരെപ്പോലെ ശിക്ഷിക്കപ്പെടുമെന്നും സുവിശേഷത്തെ അധികരിച്ചു നടത്തിയ പ്രഭാഷണത്തില‍ കര്‍ദ്ദിനാള്‍ ഫിലേണി വ്യക്തമാക്കി.








All the contents on this site are copyrighted ©.