2012-02-09 18:03:47

രാഷ്ട്രവികസനത്തില്‍
സഭയുടെ സമര്‍പ്പണം


9 ഫെബ്രുവരി 2012, ബാംഗളൂര്‍
നവഭാരത നിര്‍മ്മിതിക്ക് സാമൂഹ്യാവബോധമുള്ള പൗരസമൂഹമാവണം സഭയെന്ന്, കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്, ദേശീയ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റ് പ്രസ്താവിച്ചു.
ഫെബ്രുവരി 8-ാം തിയതി ബാംഗളൂരില്‍ സമാപിച്ച സിബിസിഐയുടെ സമ്പൂര്‍ണ്ണ സമ്മേളനം പാസ്സാക്കിയ തീരുമാനങ്ങളെ അംഗീകരിച്ചുകൊണ്ട് നടത്തിയ സമാപന പ്രഭാഷണത്തിലാണ് കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് ഇപ്രകാരം പ്രസ്താവിച്ചത്. സ്വന്തം അവകാശങ്ങള്‍ ധ്വംസിക്കപ്പെടുമ്പോള്‍ മാത്രം പ്രതിഷേധിക്കുന്ന ന്യൂനപക്ഷമായി സഭ മാറാതെ, രാജ്യത്തിന്‍റെ സമഗ്ര പുരോഗതിക്കായി- വിശിഷ്യാ പാവങ്ങളുടെയും, ദളിതരുടെയും അവകാശങ്ങള്‍ക്കും പുരോഗതിക്കായി പ്രവര്‍ത്തിച്ചുകൊണ്ടാണ് നാടിന്‍റെ വികസനത്തില്‍ സഭ പങ്കുചേരേണ്ടതെന്ന് കര്‍ദ്ദിനാള്‍ സമ്മേളനത്തെ ഉദ്ബോധിപ്പിച്ചു. വിവേചനവും അഴിമതിയും, സാമൂഹ്യതിന്മകളുടെ കടിഞ്ഞാണില്ലാത്ത ഉപഭോഗസംസ്ക്കാരവും ഇല്ലാതാക്കി, സഭയെ നവീകരിച്ചുകൊണ്ടുവേണം നവഭാരത നിര്‍മ്മിതിയില്‍ പങ്കുചേരേണ്ടതെന്നും കര്‍ദ്ദിനാള്‍ വ്യക്തമാക്കി.

- ആഗോളവത്ക്കരണം ഭാരതത്തില്‍ വരുത്തിയ വിപത്തുകള്‍
- സ്ത്രീകളോടും ഗോത്രവംശജരോടും ദളിതരോടും പാവങ്ങളോടും കാണിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍
- രാഷ്ട്രത്തിന്‍റെ സാമൂഹ്യ ക്ഷേമപദ്ധിതികളുടെ ഉപയോഗപ്പെടുത്തല്‍
- പരിസ്ഥിതിയുടെയും പ്രകൃതി വിഭവങ്ങളുടെയും സംരക്ഷണം

എന്നീ വിഷയങ്ങളും നടത്തിപ്പും രണ്ടു വര്‍ഷത്തിലൊരിക്കല്‍ സമ്മേളിക്കുന്ന ഭാരതത്തിലെ 161-മെത്രാന്മാരുടെയും അവരുടെ പ്രതിനിധികളുടെയും സമ്മേളനം അവരുടെ പ്രായോഗിത തീരുമാനങ്ങളില്‍ ഉള്‍പ്പെടുത്തിയിരുന്നു.








All the contents on this site are copyrighted ©.