2012-02-08 19:32:53

കെടുതിയില്‍
പാപ്പായുടെ സാന്ത്വനം


8 ഫെബ്രുവരി 2012, റിയോ
ബ്രസീലില്‍ വെള്ളംപൊക്കത്തിന്‍റെയും മണ്ണൊലിപ്പിന്‍റെയും കെടുതിയില്‍ പെട്ടവര്‍ക്ക് മാര്‍പാപ്പ സാന്ത്വന സന്ദേശമയച്ചു. ബ്രസീലിലെ റീയോ പട്ടണത്തില്‍ ജനുവരി മാസത്തിന്‍റെ അവസാന ദിവസങ്ങളിലുണ്ടായ പേമാരിയും വെള്ളപൊക്കവും, അതിനെ തുടര്‍ന്നുണ്ടായ മണ്ണൊലിപ്പും മൂലവുമാണ് കെടുതികള്‍ സംഭവിച്ചത്.
193-പേരുടെ മരണത്തിനിടയാക്കുകയും അനേകരെ ഭവന രഹിതരാക്കുകയും ചെയ്ത സംഭവത്തില്‍, പാപ്പാ തന്‍റെ അതീവ ദുഃഖംരേഖപ്പെടുത്തുകയും മരണമടഞ്ഞവരുടെ ബന്ധുക്കളെ അനുശോചനം അറിയിക്കുകയും ചെയ്തു. ഇനിയും കെടുതിയില്‍ വേദനിക്കുന്നവര്‍ക്ക് തന്‍റെ പ്രാര്‍ത്ഥനനിറഞ്ഞ സമാശ്വാസവും സ്ഥലത്തെ മെത്രാപ്പോലീത്ത ഒരാനി തേംപെസ്തായ്ക്ക് അയച്ച സന്ദേശത്തിലൂടെ പാപ്പാ നേരുകയും ചെയ്തു.
ആശ്വാസ പ്രവര്‍ത്തനങ്ങളില്‍ വ്യപൃതരായിരുന്നവര്‍ക്ക് സാന്ത്വനവചസ്സുകള്‍ക്കൊപ്പം അപ്പസ്തോലിക ആശിര്‍വ്വാദവും പാപ്പാ നല്കി. റിയോ പട്ടണത്തിലെ നാലു വന്‍ കെട്ടിട സമുച്ചയങ്ങള്‍ ജനുവരി 25-ാം തിയതി നിലംപറ്റിയതാണ് മരണനിരക്ക് വര്‍ദ്ധിക്കുവാന്‍ കാരണമായതെന്ന് പേമാരിയെ തുടര്‍ന്നുണ്ടായ മണ്ണൊലിപ്പില്‍ വാര്‍ത്താ ഏജെന്‍സികള്‍ അറിയിച്ചു.









All the contents on this site are copyrighted ©.