2012-02-03 18:05:57

രണ്ടാം വത്തിക്ക‍ാന്‍സൂന്നഹദ്ദോസ് സുവര്‍ണ്ണജൂബിലിയാഘോഷങ്ങള്‍


03 ജനുവരി 2012, കൊച്ചി
രണ്ടാം വത്തിക്കാന്‍ സൂന്നഹദ്ദോസ് ആരംഭിച്ചതിന്‍റെ സുവര്‍ണ്ണജൂബിലിയുടെ സംസ്ഥാനതല ആഘോഷങ്ങള്‍ ഫെബ്രുവരി 11ാം തിയതി ശനിയാഴ്ച കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ ആസ്ഥാന കാര്യാലയമായ പി.ഒ.സിയില്‍ ഉദ്ഘാടനം ചെയ്യപ്പെടും. കെ.സി.ബി.സി സെക്രട്ടറി ജനറലും തിരുവല്ല അതിരൂപതാധ്യക്ഷനുമായ ആര്‍ച്ചുബിഷപ്പ് തോമസ് മാര്‍ കൂറിലോസ് ശനിയാഴ്ച രാവിലെ പത്തുമണിക്ക് ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിക്കും. രണ്ടാം വത്തിക്കാന്‍ സൂന്നഹദ്ദോസിന്‍റെ സുവര്‍ണ്ണജൂബിലിയോടനുബന്ധിച്ച് വിവിധ പരിപാടികള്‍ സംസ്ഥാന തലത്തില്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് കെ.സി.ബി.സി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കി. സഭയില്‍ ഏറെ മാറ്റങ്ങള്‍ ഉളവാക്കിയ സൂന്നഹദ്ദോസിന്‍റെ പ്രമാണരേഖകള്‍ ആധുനിക കാലഘട്ടിത്തിന്‍റെ വെളിച്ചത്തില്‍ പഠിക്കുക എന്ന ഉദ്ദേശത്തോടെ രൂപം നല്‍കിയിരിക്കുന്ന “ഫീദെസ് – 2012” സെമിനാറുകള്‍ സംസ്ഥാന തലത്തിലും പ്രാദേശിക തലത്തിലും സംഘടിപ്പിക്കുമെന്നും മെത്രാന്‍സമിതി വാര്‍ത്താക്കുറിപ്പിലൂടെ വിശദീകരിച്ചു.







All the contents on this site are copyrighted ©.