2012-02-02 18:44:23

വലിയ നോമ്പിന്‍റെ
പോരപകാര സന്ദേശം


2 ഫെബ്രുവരി 2012, വത്തിക്കാന്‍
“സ്നേഹത്തില്‍ ജീവിക്കുന്നതിനും നന്മചെയ്യുന്നതിനും പരസ്പരം തുണയ്ക്കണം,” (ഹെബ്രായര്‍ 10, 24) എന്ന ആഹ്വാനവുമായി മാര്‍പാപ്പ നല്കുന്ന വലിയ നോമ്പുസന്ദേശം വത്തിക്കാനില്‍ ഫെബ്രുവരി 7-ാം തിയതി പ്രകാശനംചെയ്യും. ഫെബ്രുവരി 22-ാം തിയതി ബുധനാഴ്ച സഭ ആചരിക്കുന്ന വിഭൂതി തിരുനാളോടെ ആരംഭിക്കുന്ന ഈ വര്‍ഷത്തെ വലിയ നോമ്പിനാണ് ഹെബ്രായരുടെ ലേഖനത്തെ ആധാരമാക്കിയുള്ള സാഹോദര്യത്തിന്‍റേയും പരോപകാര പ്രവര്‍ത്തികളുടേയും സന്ദേശം പാപ്പാ നല്കുന്നതെന്ന്, വത്തിക്കാന്‍റെ ജീവകാരുണ്യ പ്രവര്‍ത്തന വിഭാഗം, ‘കോര്‍ ഊനും’ പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ റോബെര്‍ട്ട് സറാ, വാര്‍ത്താക്കുറിപ്പിലൂടെ വെളിപ്പെടുത്തി. ഫെബ്രുവരി 7-ാം തിയതി ബുധനാഴ്ച വത്തിക്കാനില്‍ സംഘടിപ്പിക്കുന്ന മാധ്യമസമ്മേളനത്തിലൂടെ മാര്‍പാപ്പയുടെ വലിയ നോമ്പു സന്ദേശം ലോകമെമ്പാടും ലഭ്യമാക്കുമെന്ന് കര്‍ദ്ദിനാള്‍ സറാ വ്യക്തമാക്കി..

“സ്നേഹത്തില്‍ ജീവിക്കുന്നതിനും നല്ലകാര്യങ്ങള്‍ ചെയ്യുന്നതിനും പരസ്പരം പ്രോത്സാഹിപ്പിക്കാന്‍ എങ്ങനെ നമുക്കു കഴിയുമെന്ന് പര്യാലോചിക്കാം.” ഹെബ്രായര്‍ 10, 24








All the contents on this site are copyrighted ©.