2012-02-02 19:26:57

മറിയത്തിന്‍റെ
മാതൃകയാക്കേണ്ട
വിശ്വാസ സമര്‍പ്പണം


2 ഫെബ്രുവരി 2012, നസ്രത്ത്
മറിയത്തിന്‍റെ മൗലികമായ വിശ്വാസ സമര്‍പ്പണം മാതൃകയാക്കണമെന്ന് ആര്‍ച്ചുബിഷപ്പ് റോവന്‍ വില്യംസ്, ആംഗ്ലിക്കന്‍ സഭയുടെ പരമാദ്ധ്യക്ഷന്‍ ഉദ്ബോധിപ്പിച്ചു. ഫെബ്രുവരി 1-ാം തിയതി ബുധനാഴ്ച വിശുദ്ധനാട്ടിലെ നസ്രത്തില്‍ സമ്മേളിച്ച മതാന്തര സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ആര്‍ച്ചുബിഷപ്പ് വില്യംസ്. അബ്രാഹത്തിന്‍റെ വിശ്വാസം ജീവിക്കുവാനും, ദൈവം അബ്രാഹത്തോടുചെയ്ത വാഗ്ദാനങ്ങള്‍ പൂര്‍ത്തീകരിക്കുവാനും ദൈവവചനത്തോടു നസ്രത്തിലെ മറിയം കാണിച്ച മൗലികമായ സമര്‍പ്പണം എവര്‍ക്കും മാതൃകയാക്കാവുന്നതാണെന്ന് ആര്‍ച്ചുബിഷ്പ്പ് വില്യംസ് പ്രസ്താവിച്ചു. മദ്ധ്യപൂര്‍വ്വദേശത്ത് നീതിയും സമാധാനവും വളരുന്നതിനുള്ള പരിശ്രമത്തില്‍ വിവിധ മതങ്ങള്‍ക്കുള്ള നിര്‍ണ്ണായകമായ പങ്കിനെക്കുറിച്ചും. ഇസ്ലാം ഹെബ്രായ മതങ്ങളുടെയും, വിവിധ ക്രൈസ്തവ സഭകളുടെയും പ്രതിനിധികള്‍ പങ്കെടുത്ത സമ്മേളനത്തില്‍ ആര്‍ച്ചുബിഷപ്പ് വില്യംസ് അനുസ്മരിപ്പിച്ചു.









All the contents on this site are copyrighted ©.