2012-02-01 19:24:03

യുവാക്കള്‍
സമൂഹത്തിന്‍റെ
ഊര്‍ജ്ജം


01 ഫെബ്രുവരി 2012, റോം
ആഴമുള്ള മാനുഷികവും മതാത്മകവുമായ മൂല്യങ്ങളില്‍ ജീവിച്ചുകൊണ്ട് യുവജനങ്ങള്‍ തളരുന്ന സമൂഹത്തിന്‍റെ നവോര്‍ജ്ജമാകണമെന്ന്, പാസ്ക്വാള്‍ ചാവെസ്സ്, സലേഷ്യന്‍ സഭയുടെ റെകട്ര്‍ മെയ്ജര്‍ ഉദ്ബോധിപ്പിച്ചു. ജനുവരി 31-ന് യുവജനങ്ങളുടെ മദ്ധ്യസ്ഥനായ ഡോണ്‍ ബോസ്കോയുടെ തിരുനാളില്‍ പുറത്തിറക്കിയ സന്ദേശത്തിലാണ് ഡോണ്‍ബോസ്കോയുടെ
9-ാമത്തെ പിന്‍ഗാമി, ഫാദര്‍ ചാവെസ് യുവാക്കളെ അഭിസംബോധനചെയ്തത്
ആത്മീയ നിസങ്കതയും, സാമ്പത്തിക മാന്ദ്യവും, അഴിമതിയും വര്‍ദ്ധിച്ച ലോകത്ത്... സംസ്കാരങ്ങള്‍ നിലംപരിശാകുകയും കുടുംബങ്ങള്‍ തകരുകയും മൂല്യഛ്യുതി സംഭവിക്കുകയും ചെയ്യുമ്പോള്‍ ഭാവിയുടെ സ്വപ്നവും പ്രത്യാശയും യുവജനങ്ങളിലാണെന്ന് ഫാദര്‍ ചാവെസ് വ്യക്തമാക്കി. പ്രത്യാശയറ്റ ജുവജനങ്ങളെ വിശുദ്ധ ജോണ്‍ ബോസ്ക്കോ നന്മയുടെ പ്രവാചകരാക്കിയത് ക്രിസ്തുവിന്‍റെ ദീര്‍ഷക്ഷമയും ആര്‍ദ്രമായ സ്നേഹവുംകൊണ്ടാണെന്ന് സലീഷ്യന്‍ സഭയുടെ റോമിലെ ആസ്ഥാനത്തുനിന്നും പുറത്തിറക്കിയ സന്ദേശത്തിലൂടെ ഫാദര്‍ ചാവെസ് ഉദ്ബോധിപ്പിച്ചു.

ആഗോള പ്രതിസന്ധിയുടെ സമ്മര്‍ദ്ദത്തില്‍ ആത്മീയമായും ധാര്‍മ്മികമായും ശ്വാസംമുട്ടി മരിക്കുന്ന യുവജനങ്ങള്‍ നിരവധിയാണെന്നും, യുവാക്കളെ വിദ്യാഭ്യാസത്തിലൂടെ നന്മയുടെ പ്രായോക്താക്കളും പ്രവാചകരുമാക്കാന്‍ അദ്ധ്യാപകരും മുതിര്‍ന്നവരും സമൂഹത്തില്‍ ഉണര്‍ന്നു പ്രയത്നിക്കണമെന്നും ഫാദര്‍ ചാവെസ് ഉദ്ബോധിപ്പിച്ചു.








All the contents on this site are copyrighted ©.