2012-01-31 16:25:50

“സൗഖ്യത്തിലേക്കും നവീകരണത്തിലേക്കും”: അന്താരാഷ്ട്ര പഠനശിബിരം റോമില്‍


31 ജനുവരി 2012, റോം
വൈദികരുടെ ലൈംഗിക പീഡനങ്ങള്‍ തടയാനും കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്താനുമായുള്ള ആഗോള പ്രവര്‍ത്തന പദ്ധതിക്കു കത്തോലിക്കാ സഭാനേതാക്കള്‍ രൂപം നല്‍കുന്നു. “സൗഖ്യത്തിലേക്കും നവീകരണത്തിലേക്കും” എന്ന പ്രമേയവുമായി റോമിലെ ഗ്രിഗോറിയന്‍ സര്‍വ്വകലാശാലയില്‍ നടക്കുന്ന അന്താരാഷ്ട്ര പഠനശിബിരത്തില്‍ ലോകമെമ്പാടും നിന്നുള്ള 110 മെത്രാന്‍സമിതികളുടേയും 30 സന്ന്യസ്തസഭകളുടേയും പ്രതിനിധികള്‍ പങ്കെടുക്കും. ഫെബ്രുവരി ആറാം തിയതി മുതല്‍ ഒന്‍പതാം തിയതി വരെ നടക്കുന്ന പഠനശിബിരത്തില്‍ വിശ്വാസകാര്യങ്ങള്‍ക്കുവേണ്ടിയുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ വില്ലൃം ജോസഫ് ലെവാദ പ്രാരംഭപ്രഭാഷണം നടത്തും. പീഡനത്തിന് ഇരയായ ഒരു വ്യക്തിയുടെ സാക്ഷൃവും, പീഡനങ്ങള്‍ക്ക് ഇരയായവരെ ചികിത്സിക്കുകയും പീഡനങ്ങള്‍ തടയുന്നതിനുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന മനഃശാസ്ത്ര വിദഗ്ദരുടെ പഠനങ്ങളും, വൈദികരുടെ ലൈംഗീകപീഡനങ്ങള്‍ തടയുന്നതിനുവേണ്ടി മെത്രാന്‍സമിതികള്‍ സ്വീകരിച്ചിട്ടുള്ള നടപടികളും പഠനശിബിരത്തില്‍ പങ്കുവയ്ക്കും.








All the contents on this site are copyrighted ©.