2012-01-31 16:25:11

ബിഷപ്പ് ഫ്രാന്‍ചെസ്ക്കോ മൊറാല്യാ വെനീസിലെ പാത്രിയാര്‍ക്കീസ്


31 ജനുവരി 2012, വത്തിക്കാന്‍
ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ബിഷപ്പ് ഫ്രാന്‍ചെസ്ക്കോ മൊറാല്യായെ വെനീസിലെ പാത്രിയാര്‍ക്കീസായി നിയമിച്ചു. ഇറ്റലിയിലെ ലാ സ്പെസ്യേ – സറാന്‍സ്സ- ബ്രുഗ്നാത്തോ രൂപാതാധ്യക്ഷനായി സേവനമനുഷ്ഠിക്കുന്ന ബിഷപ്പ് ഫ്രാന്‍ചെസ്ക്കോ മൊറാല്യ ദേശീയ കത്തോലിക്കാ മെത്രാന്‍സമിതിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സമ്പര്‍ക്കമാധ്യമ- സാംസ്ക്കാരീക സമിതിയുടെ അദ്ധ്യക്ഷനും വൈദീകര്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ ഉപദേശകസമിതി അംഗവുമാണ്.

വെനീസിലെ പാത്രിയാര്‍ക്കീസായിരുന്ന കര്‍ദ്ദിനാള്‍ ആഞ്ചലോ സ്ക്കോളാ 2011 ജൂണ്‍ മാസത്തില്‍ മിലാന്‍ അതിരൂപതാധ്യക്ഷനായി നിയമിതനായതിനെ തുടര്‍ന്നാണ് ബിഷപ്പ് ഫ്രാന്‍ചെസ്ക്കോ മൊറാല്യാ ഈ സ്ഥാനത്തേക്കു നിയമിതനായിരിക്കുന്നത്.








All the contents on this site are copyrighted ©.