2012-01-30 16:41:19

വത്തിക്കാന്‍ - ഇസ്രായേല്‍ ചര്‍ച്ചയില്‍ പുരോഗതി


30 ജനുവരി 2012, ഇസ്രായേല്‍
പരിശുദ്ധസിംഹാസനത്തിന്‍റേയും ഇസ്രായേലിന്‍റേയും നയതന്ത്രജ്ഞ പ്രതിനിധികളുടെ സംയുക്ത പ്രവര്‍ത്തന സമിതിയുടെ സമ്മേളനം ജനുവരി ഇരുപത്തിയാറാം തിയതി വ്യാഴാഴ്ച നടന്നു. സാമ്പത്തീക നയത്തെയും നികുതി സംബന്ധമായ കാര്യങ്ങളെക്കുറിച്ചുമുള്ള അടിസ്ഥാന കരാറിനെക്കുറിച്ച് സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. വത്തിക്കാന്‍ വിദേശബന്ധ കാര്യാലയത്തിന്‍റെ ഉപകാര്യദര്‍ശി മോണ്‍സിഞ്ഞ്യോര്‍ എത്തോരെ ബലേസ്തറേറോയുടേയും ഇസ്രായേല്‍ വിദേശകാര്യ ഉപമന്ത്രി ഡാനി അയലോണിന്‍റേയും നേതൃത്വത്തിലാണ് ചര്‍ച്ചകള്‍ നടന്നത്. ചര്‍ച്ചയുടെ പുരോഗതിയില്‍ ഇരുകക്ഷികളും സംതൃപ്തി രേഖപ്പെടുത്തി. സമിതിയുടെ അടുത്ത സമ്മേളനം 2012 ജൂണ്‍ മാസത്തില്‍ വത്തിക്കാനില്‍ നടക്കും.








All the contents on this site are copyrighted ©.