2012-01-30 16:41:10

പരിശുദ്ധസിംഹാസനത്തിന്‍റേയും പലസ്തീന്‍ വിമോചന സംഘടനയുടേയും പ്രതിനിധികള്‍ കൂടിക്കാഴ്ച്ച നടത്തി


30 ജനുവരി 2012, റമല്ലാ
പരിശുദ്ധസിംഹാസനത്തിന്‍റേയും പലസ്തീന്‍ വിമോചന സംഘടനയുടേയും (പി.എല്‍.ഒ) പ്രതിനിധികളുടെ ഔദ്യോഗിക സമ്മേളനം ജനുവരി 28ാം തിയതി പലസ്തീനിലെ റമല്ലാ പട്ടണത്തില്‍ നടന്നു. വത്തിക്കാന്‍ വിദേശബന്ധ കാര്യാലയത്തിന്‍റെ ഉപകാര്യദര്‍ശി മോണ്‍സിഞ്ഞ്യോര്‍ എത്തോരെ ബലേസ്തറേറോയും പലസ്തീന്‍ പ്രസിഡന്‍റിന്‍റെ ക്രൈസ്തവബന്ധകാര്യ ഉപദേശകനായ മന്ത്രി സിയാദ് അല്‍-ബാന്‍ദാക്കും സമ്മേളനത്തിനു നേതൃത്വം നല്‍കി. . ഇരു കക്ഷികളും തമ്മിലുള്ള ബന്ധം വര്‍ദ്ധിപ്പിക്കാന്‍ സഹായകമായ അന്തരീക്ഷത്തിലാണ് ചര്‍ച്ചകള്‍ നടന്നതെന്ന് സമ്മേളനത്തിനുശേഷം പരിശുദ്ധ സിംഹാസനവും സംയുക്തമായി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് വെളിപ്പെടുത്തി.








All the contents on this site are copyrighted ©.