2012-01-26 17:01:52

പാണ്ഡിത്യത്തിനുമപ്പുറം
വിശുദ്ധിയാണ് വൈദികര്‍ക്കാവശ്യം – മാര്‍പാപ്പ


26 ജനുവരി 2012, വത്തിക്കാന്‍
പാണ്ഡിത്യത്തിനുമപ്പുറം വിശുദ്ധിയുള്ള വൈദികരെയാണ് സഭയ്ക്കുവേണ്ടതെന്ന്, ബനഡിക്ട്
16-ാമന്‍ മാര്‍പാപ്പ വൈദികവിദ്യാര്‍ത്ഥികളോട് ഉദ്ബോധിപ്പിച്ചു.
ശതാബ്ദിയാഘോഷിക്കുന്ന ഇറ്റിലിയിലെ മൂന്നു പ്രാദേശിക സെമിനാരികളിലെ വിദ്യാര്‍ത്ഥികളും അവരുടെ മേലധികാരികളുമായി ജനുവരി 26-ാം തിയതി വ്യാഴാഴ്ച രാവിലെ വത്തിക്കാനില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് പാപ്പ ഇപ്രാകാരം പ്രസ്താവിച്ചത്.
ഇന്നത്തെ സാമൂഹ്യ സാംസ്കാരിക ചുറ്റുപാടില്‍ വൈദിക വിദ്യാര്‍ത്ഥികള്‍ക്ക് തത്വശാസ്ത്ര-ദൈവശാസ്ത്രപരമായ നല്ല അടിത്തറവേണമെന്നും, സഹോദര ശുശ്രൂഷയിലൂടെ ദൈവസ്നേഹം ലോകത്തിന് ദൃശ്യമാക്കേണ്ടവര്‍ പ്രാര്‍ത്ഥനയിലൂടെയാണ് ദൈവികസ്വരം ശ്രവിക്കുകയും
ദൈവവിളി തിരിച്ചറിയുകയും ചെയ്യേണ്ടതെന്നും പാപ്പാ, ഉദ്ബോധിപ്പിച്ചു.
നവമായ അറിവു നല്കുക മാത്രമല്ല, അറിവിലൂടെ വിശ്വാസത്തിന്‍റെ ആന്തരിക ഘടന മനസ്സാലിക്കൊണ്ട്, ആത്മീയ വളര്‍ച്ചയില്‍ മനുഷ്യരെ സഹായിക്കുവാന്‍ വൈദികാര്‍ത്ഥികളെ ഒരുക്കുകയാണ് സെമിനാരികളുടെ ലക്ഷൃമെന്നും മാര്‍പാപ്പ വ്യക്തമാക്കി.

വൈദികരുടെ രൂപീകരണവും ദൈവശാസ്ത്ര വിഷയങ്ങളുടെ നവീകരണവും ഇറ്റലിയില്‍ മാത്രമല്ല, ആഗോളതലത്തില്‍ ഒരു നൂറ്റാണ്ടു മുന്‍പേ ഏറ്റെടുത്ത ഈശോ സഭാ വൈദികരെ മാര്‍പാപ്പ നന്ദിയോടെ അനുസ്മരിച്ചു.








All the contents on this site are copyrighted ©.