2012-01-26 17:15:25

കറാച്ചിക്ക്
പുതിയ
മെത്രാപ്പോലീത്ത


26 ജനുവരി 2012, വത്തിക്കാന്‍
ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ പാക്കിസ്ഥാനിലെ കറാച്ചി അതിരൂപതയ്ക്കുവേണ്ടി പുതിയ മെത്രാപ്പോലീത്തായെ നിയോഗിച്ചു. പാക്കിസ്ഥാനിലെ ഫൈസ്ലാബാദ് രൂപതയുടെ മെത്രാനായി സേവനംചെയ്തിരുന്ന ബിഷപ്പ് ജോസഫ് കൂട്സിനെയാണ് പാപ്പ ജനുവരി 25-ാം തിയതി കറാച്ചിയുടെ പുതിയ മെത്രാപ്പോലീത്തയായി അവരോധിച്ചത്.
കറാച്ചി അതിരൂപതാദ്ധ്യക്ഷന്‍, ആര്‍ച്ചുബിഷപ്പ് എവറെസ്റ്റ് പിന്‍റോ സഭാ നിയമപ്രകാരമുള്ള ശുശ്രൂഷയുടെ പ്രായപരിധി, 75 വയസ്സ് എത്തിയതിനെ തുടര്‍ന്നാണ്, കറാച്ചി അതിരൂപതയ്ക്ക് പുതിയ മെത്രാപ്പോലീത്തയെ ജനുവരി 25-ാം തിയതി മാര്‍പാപ്പ നിയോഗിച്ചത്.
നിയുക്തമെത്രാപ്പോലീത്ത ജോസ്ഫ് കൂട്സ്, 1945-ല്‍ ബ്രിട്ടീഷ് ഇന്ത്യയിലെ അമൃതസ്സര്‍ പട്ടണത്തില്‍ ജനിച്ചു. 1971-ല്‍ പാക്കിസ്ഥാനിലെ കറാച്ചി സെമിനാരിയില്‍ വൈദികപട്ടം സ്വീകരിച്ചു. 1989-ല്‍ ഫൈസ്ലാബാദ് രൂപതയുടെ ക്വാജിറ്റര്‍ സഹായ മെത്രാനായും, പിന്നീട് മെത്രാനായും നിയമിതനായി. വര്‍ഷങ്ങളായി കാരിത്താസ് പാക്കിസ്ഥാന്‍റെ ഡയറക്ടര്‍സ്ഥാനം വഹിക്കുന്ന ബിഷപ്പ് കൂട്സ്, മതാന്തരസംവാദം–സമൂഹ്യസേവനം എന്നീ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് അന്താരാഷ്ട്ര ബഹുമതി നേടിയിട്ടുള്ളതാണ്.








All the contents on this site are copyrighted ©.