2012-01-25 18:02:17

ഐക്യവാരം-
സമാപനപ്രാര്‍ത്ഥന
പാപ്പ നയിക്കും


25 ജനുവരി 2012, റോം
സഭൈക്യവാരത്തിന് സമാപനംകുറിച്ചുകൊണ്ട് പാപ്പ സായാഹ്നപ്രാര്‍ത്ഥന നയിക്കും,
വിവിധ സഭാപ്രതിനിധികള്‍ അതില്‍ പങ്കെടുക്കും.
വിശുദ്ധ പൗലോസ് അപ്പോസ്തലന്‍റെ മാനസാന്തര മഹോത്സവ ദിനമായ ജനുവരി 25-ാം തിയതി ബുധനാഴ്ചയാണ് അപ്പോസ്തലന്‍റെ രക്തസാക്ഷിത്വ സ്ഥാനത്ത്, റോമന്‍ ചുവരിനുള്ള പുറത്തുള്ള ബസിലിക്കയില്‍ വിവിധ സഭാ പ്രതിനിധികള്‍, റോമാരൂപതിയിലെ മെത്രാന്മാര്‍, വൈദികര്‍ സന്ന്യസ്തര്‍, അല്മായര്‍ എന്നിവര്‍ക്കൊപ്പുള്ള സായാഹ്നപ്രാര്‍ത്ഥന നയിച്ചുകൊണ്ട് സഭൈക്യവാരത്തിന് സമാപനം പാപ്പാകുറിക്കുന്നത്.

ക്രൈസ്തവ കൂട്ടായ്മയുടെയും സാഹോദര്യത്തിന്‍റെയും പ്രതീകമായി
1. കോണ്‍സ്റ്റന്‍റിനോപ്പിളിലെ എക്യുമെനിക്കല്‍ പാത്രിയാര്‍ക്കിസ് ബര്‍ത്തലോമ്യോ പ്രഥമന്‍റെ പ്രതിനിധി,
ആര്‍ച്ചുബിഷ്പ്പ് ജെന്നാദിയോസ് സെര്‍വോസ്,
2. റോമിലെ ആംഗ്ലിക്കന്‍ സെന്‍ററിന്‍റെ ഡയറക്ടര്‍ കാനണ്‍ ഡേവിഡ് റിച്ചാര്‍ഡ്സണ്‍
3. ലൂതറന്‍ സഭാ പ്രതിനിധി, പാസ്റ്റര്‍ ജെന്‍സ് മാര്‍ട്ടിന്‍ ക്രൂസ്
4. റഷ്യയിലെ പാത്രിയര്‍ക്കല്‍ സഭാ പ്രതിനിധി, സെര്‍ജി ആര്‍ട്ടിയൂഷിന്‍
5. ഗ്രീക്ക് ഓര്‍ത്തഡോക്സ് സഭാ പ്രതിനിധി,
ഫാദര്‍ പ്രൊക്കോപ്പിയോ കോര്‍ദസ്,
6. റൊമേനിയന്‍ ഓര്‍ത്തഡോക്സ് പേട്രിയര്‍ക്കേറ്റിന്‍റെ പ്രതിനിധി,
ഡാന്‍ ഹൊസ്സേ
7. പോളണ്ടിലെ സഭൈക്യ സമിതിയുടെ സെക്രട്ടറി,
ബിഷപ്പ് സ്ലൊവെമീര്‍ പാവ്ലോസ്ക്കി

തുടങ്ങി ലോകത്തിന്‍റെ നാനാഭാഗങ്ങളില്‍നിന്നുമുള്ള സഭാ പ്രതിനിധികള്‍ സായാഹ്നപ്രാര്‍തഥനയില്‍ വചനം വായിച്ചുകൊണ്ടും, വിശ്വാസികളുടെ പ്രാര്‍ത്ഥന ചൊല്ലിക്കൊണ്ടും പാപ്പായ്ക്കൊപ്പം സായാഹ്ന പ്രാര്‍ത്ഥനയില്‍ പങ്കുചേരും.
സഭൈക്യത്തിന്‍റെ പൈതൃകവും പാരമ്പര്യവും പകര്‍ന്നുതന്ന പൗലോസ്ലീഹായുടെ മാനസാന്തര മഹോത്സവത്തില്‍ ഐക്യവാരത്തിന് സമാപനം കുറിക്കുന്ന പതിവിന്
ഒരു നൂറ്റാണ്ടിലേറെ പഴക്കമുണ്ട്.








All the contents on this site are copyrighted ©.