2012-01-23 17:37:22

സുഡാനില്‍ ബന്ദികളാക്കപ്പെട്ട വൈദികരുടെ മോചനം വൈകുന്നു


23 ജനുവരി 2012, ഖാര്‍ട്ടൂം
സുഡാനില്‍ ബന്ദികളാക്കപ്പെട്ട വൈദികരെ വിട്ടയക്കുന്നതിനായി വിപ്ലവകാരികള്‍ വന്‍തുക മോചനദ്രവ്യമായി ആവശ്യപ്പെടുന്നുവെന്ന് അന്നാട്ടിലെ ഖാര്‍ട്ടൂം അതിരൂപത വെളിപ്പെടുത്തി. ഉത്തരസുഡാന്‍റേയും ദക്ഷിണ സുഡാന്‍റേയും അതിര്‍ത്തിപ്രദേശത്ത് തടവില്‍ കഴിയുന്ന ജോസഫി മക്ക്വേ, സില്‍വെസ്റ്റര്‍ മൊഗ്ഗ എന്നീ വൈദീകരെ മോചിപ്പിക്കുന്നതിന് അഞ്ചു ലക്ഷം സുഡാന്‍ പൗണ്ടാണ് വിപ്ലവകാരികള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വിപ്ലവകാരികളുമായി സന്ധിസംഭാഷണം നടന്നുകൊണ്ടിരിക്കുകയാണ്. വൈദീകരെ തട്ടിക്കൊണ്ടു പോയത് ദക്ഷിണസുഡാന്‍ സര്‍ക്കാരിനെ എതിര്‍ക്കുന്ന വിപ്ലവകാരികളാണെന്ന് കരുതപ്പെടുന്നു. രണ്ടുവൈദീകരും വാദക്കൊന എന്ന സ്ഥലത്താണ് തടവില്‍ കഴിയുന്നതെന്നും ബന്ദികളുടെ സുരക്ഷ മുന്‍നിറുത്തി ദക്ഷിണസുഡാനിലെ ഭരണാധികാരികള്‍ സംഭവത്തില്‍ ഇടപെടരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഖാര്‍ട്ടൂം അതിരൂപത ഫീദെസ് വാര്‍ത്താ ഏജന്‍സിയെ അറിയിച്ചു.
ജനുവരി പതിനഞ്ചാം തിയതി ഞായറാഴ്ചയാണ് റബാക്കിലെ വി.ജോസഫൈന്‍ ഇടവകയില്‍ നിന്ന് വൈദീകരെ വിപ്ലവകാരികള്‍ തട്ടിക്കൊണ്ടുപോയത്.








All the contents on this site are copyrighted ©.