2012-01-19 18:05:23

സമൂഹത്തിനും രാഷ്ട്രത്തിനും
ദിശാബോധമേകാന്‍ സഭയ്ക്കു കഴിയണം
-മാര്‍പാപ്പ


19 ജനുവരി 2012, വത്തിക്കാന്‍
ധാര്‍മ്മിക മേഖലയില്‍ സമൂഹത്തിനും രാഷ്ട്രത്തിനും ദിശാബോധം നല്കാന്‍ ക്രൈസ്തവര്‍ക്കു കടമയുണ്ടെന്ന് മാര്‍പാപ്പ ഉദ്ബോധിപ്പിച്ചു. ഫിന്‍ലാന്‍റില്‍നിന്നുമെത്തിയ സഭൈക്യ പ്രതിനിധി സംഘത്തെ ജനുവരി 19-ാം തിയതി വ്യാഴാഴ്ച രാവിലെ വത്തിക്കാനില്‍ കൂടിക്കാഴ്ചയില്‍ സ്വീകരിച്ചുകൊണ്ടു സംസാരിക്കുകയായിരുന്നു പാപ്പാ. മാനുഷികവിജ്ഞാനീയത്തിന്‍റെ മേഖലയില്‍ത്തന്നെ ക്രൈസ്ത സഭകള്‍ തമ്മില്‍ സ്ഥായിയായ ധാരണകള്‍ വളര്‍ത്തി, ഒരുമിച്ചു നിന്നുകൊണ്ട് കുടുംബം, വിവാഹം, ലൈംഗികത എന്നിവയുടെ ധാര്‍മ്മിക മേഖലയില്‍ സമൂഹത്തിനും രാഷ്ട്രത്തിനും ശരിയായ ദിശാബോധം നല്കിയില്ലെങ്കില്‍, സ്വവര്‍ഗ്ഗ വിവിഹം, കാരുണ്യവധം പോലുള്ള അധാര്‍മ്മതയ്ക്ക് സമൂഹത്തില്‍ നിയമസാധുത ലഭിക്കുമെന്ന് പാപ്പാ ചൂണ്ടിക്കാട്ടി.
വിഭജനത്തിന്‍റെ വൈവിധ്യങ്ങള്‍ മെല്ലെ മാറ്റി, ക്രിസ്തുവിലുള്ള പൊതുവായ സ്നേഹത്തിന്‍റെയും കൂട്ടായ്മയുടെയും പാതിയില്‍ ദൈവിക രക്ഷാനാദം കേള്‍ക്കുന്ന ദിശയില്‍ ഒരുമയോടെ നീങ്ങണമെന്ന്, കത്തോലിക്കരും ലൂതറന്‍കാരും ഇതര ക്രൈസ്തവസഭാംഗങ്ങളും ഉള്‍പ്പെട്ട ഫിന്‍ലാന്‍റിന്‍റെ പ്രതിനിധി സംഘത്തോട് മാര്‍പാപ്പ ആഹ്വാനംചെയ്തു.









All the contents on this site are copyrighted ©.