2012-01-19 18:30:14

വിശ്വാസവത്സരം
നവീകരണത്തിന്


19 ജനുവരി 2012, റോം
മതനിരപേക്ഷമായ ഇന്നത്തെ സാമൂഹ്യ ചുറ്റുപാടില്‍ വിശ്വാസത്തിന്‍റെ വ്യാകരണം പുതുക്കിയെഴുതുകയാണ് ‘വിശ്വാസ വത്സരാ’ചരണത്തിന്‍റെ ലക്ഷൃമെന്ന്,
കര്‍ദ്ദിനാള്‍ വില്യം ലവാദാ, വിശ്വാസകാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ പ്രീഫെക്ട് പ്രസ്താവിച്ചു. ജനുവരി 18-ന് വത്തിക്കാന്‍റെ ദിനപത്രമായ ഒസര്‍വത്തോരെ റൊമാനോയ്ക്കു നല്കിയ പ്രസ്താവനയിലാണ് കര്‍ദ്ദിനാള്‍ ലവാദാ ഇപ്രകാരം പ്രസ്താവിച്ചത്.
ഇന്നത്തെ സമൂഹ്യ ചുറ്റുപാടില്‍ മനുഷ്യന്‍ ദൈവത്തെ തള്ളിക്കളയുന്നില്ലെങ്കിലും, വിസ്മരിക്കുന്ന അവസ്ഥയാണ് പൊതുവെ കാണുന്നതെന്നും, അതിനാല്‍ വ്യതിയാനങ്ങളുടെ ഇന്നത്തെ സാമൂഹ്യ ചുറ്റുപാടില്‍ മനുഷ്യജീവിതത്തിന് മാര്‍ഗ്ഗനിര്‍ദ്ദേശം നല്കിയും, അതിനെ പ്രകാശിപ്പിച്ചും വിശ്വാസത്തിന്‍റെ അര്‍ത്ഥതലങ്ങള്‍ വ്യക്തമാക്കിക്കൊണ്ട് സഭയെ മുന്നോട്ടു നയിക്കുവാനാണ് വിശ്വാസ വത്സരമെന്ന് കര്‍ദ്ദിനാള്‍ ലവാദാ പ്രസ്താവിച്ചു.
ദേശീയ തലത്തിലോ രൂപതാതലത്തിലോ കുറെ കാര്യങ്ങള്‍ ചെയ്തുകൂട്ടുന്ന വെറും ആഘോഷമാക്കാതെ, ക്രിസ്തുവിലേയ്ക്കും സഭയിലേയ്ക്കുമുള്ള നവീകൃമായ ഒരു തിരിച്ചു വരവായി വിശ്വാസവത്സരത്തെ കാണണമെന്ന് recovery of theocentrism കര്‍ദ്ദിനാള്‍ ലവാദാ നിര്‍ദ്ദേശിച്ചു. ആത്മീയ വരള്‍ച്ചയുടെ മരുഭൂമിയില്‍നിന്നും നിത്യജിവന്‍റെ സമൃദ്ധിയുള്ള ക്രിസ്തു സഹോദര്യത്തിന്‍റെയും കൂട്ടായ്മയുടെയും മരുപ്പച്ചയിലേയ്ക്ക് ജനങ്ങളെ നയിക്കുകയാണ്
2012 ഒക്ടോബര്‍ 11-ന് ആരംഭിച്ച് 2012 നവംമ്പര്‍ 24-ന് അവസാനിക്കുന്ന വിശ്വാസ വത്സരത്തിന്‍റെ ലക്ഷൃമെന്നും കര്‍ദ്ദിനാള്‍ ലവാദാ പ്രസ്താവിച്ചു.








All the contents on this site are copyrighted ©.