2012-01-18 18:03:52

വിവേകാനന്ദ സ്വാമികള്‍
വിശ്വസാഹോദര്യത്തിന്‍റെ
ദേശാടകന്‍


18 ജനുവരി 2012, മംഗലാപുരം
വിശ്വസാഹോദര്യത്തിന്‍റെ സന്ദേശവുമായി വിവേകാനന്ദാ സ്വാമികളുടെ
150-ാം ജന്മവാര്‍ഷികം യുവജനോത്സവമായി കൊണ്ടാടി. ഇന്ത്യയില്‍നിന്നും മാത്രമല്ല, ഇതര തെക്കെ ഏഷ്യന്‍ രാജ്യങ്ങളില്‍നിന്നുമായി എത്തിയ 20,000-ത്തോളം യുവജനങ്ങള്‍ പങ്കെടുത്ത സമ്മേളനം ‘നാനാത്വത്തില്‍ ഏകത്വ’മെന്ന ആര്‍ഷഭാരത ദര്‍ശനം വിളിച്ചോതുന്നതായിരുന്നുവെന്ന്
വിവേകാനന്ദ യുവജനോത്സവത്തിന് സമാപന സന്ദേശം നല്കിയ കേന്ദ്ര കായിക-യുവജന വകുപ്പു മന്ത്രി, അജയ് മക്കാന്‍ പ്രസ്താവിച്ചു.

കര്‍ണ്ണാട സംസ്ഥാനം ഏറ്റെടുത്ത വിവേകാനന്ദ യുവജനാഘോഷങ്ങള്‍ മംഗാലപുരത്ത് ജനുവരി 12-ാം തിയതി ആരംഭിച്ച് 17-ാം തിയതി സമാപിച്ചു.

കല്‍ക്കട്ടിയില്‍ ആരംഭിച്ച ഒരു യുവാവിന്‍റെ ഈശ്വാരാന്വേഷണമാണ് അപാരമായ ഭാരതീയ ആത്മീയതയും താത്വിക ദര്‍ശനവുമുള്ള വിവേകാനന്ദ സ്വാമികള്‍ എന്ന പ്രതിഭയെ ലോകത്തിനു സമ്മാനിച്ചതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ഭാരതീയ ആത്മീയതയുടെ ഈ ദേശാടന സന്ന്യാസി തന്‍റെ തനിമയാര്‍ന്ന താത്വിക ദര്‍ശനവും ദൈവശാസ്ത്ര വീക്ഷണവുംകൊണ്ട് പാശ്ചാത്യ ലോകത്തെയും ആശ്ചര്യപ്പെടുത്തിയിട്ടുണ്ട്.
ലോകമെമ്പാടുമുള്ള രാമകൃഷ്ണ മഠങ്ങളിലൂടെ സ്വാമികളുടെ ആത്മീയത ഇന്നും ജീവിക്കുന്നു.










All the contents on this site are copyrighted ©.