2012-01-18 18:00:12

ക്രൈസ്തവൈക്യവാരം
18-25 ജനുവരി


18 ജനുവരി 2012, റോം
ക്രൈസ്തവൈക്യവാരം ആരംഭിച്ചു – ജനുവരി 18-മുതല്‍ 25 വരെ തിയതികളില്‍.
ക്രിസ്തുവിലുള്ള വിശ്വാസത്തിന്‍റെ രൂപാന്തരീകരണ ശക്തി – എന്ന പ്രതിപാദ്യ വിഷയവുമായിട്ടാണ് സഭകളുടെ കൂട്ടായ്മ ഐക്യവാരം ആചരിക്കുന്നത്.
ലോകത്തുള്ള ചെറുതും വലുതുമായ ക്രൈസ്തവ സഭകളുടെ, ഇനിയും ദൃശ്യവും യാഥാര്‍ത്ഥ്യവുമാക്കേണ്ട ക്രിസ്തുവിലുള്ള ഐക്യം സ്വപ്നം കണ്ടുകൊണ്ടാണ് എല്ലാ വര്‍ഷവും ആഗോള കത്തോലിക്കാ സഭയും ഇതര സഭകളും സംയുക്തമായി ഐക്യവാരം ആചരിക്കുന്നത്.
2011 നവംമ്പറില്‍ പോളണ്ടില്‍ ചേര്‍ന്ന സഭൈക്യ സമ്മേളനമാണ് ‘ക്രിസ്തുവിലുള്ള വിശ്വാസ വിജയം’ എന്ന ഈ വര്‍ഷത്തെ പ്രതിപാദ്യവിഷയം രൂപീകരിച്ചത്.
ഭൗമികനേട്ടം മാത്രം ലക്ഷൃംവച്ചു നീങ്ങുന്ന ഇന്നത്തെ ലോകഗതിയില്‍ ക്രിസ്തുവിലുള്ള വിശ്വാസത്തിന്‍റെ ആത്മീയ വിജയം പകര്‍ന്നു കൊടുക്കണമെന്നതാണ് ഈ വര്‍ഷത്തെ ക്രൈസ്തവൈക്യവാരംകൊണ്ട് ലക്ഷൃമിടുന്നതെന്ന് വത്തിക്കാന്‍റെ പ്രസ്താവന വെളിപ്പെടുത്തി.
ഒന്നാമനാകാന്‍ ആഗ്രഹിക്കുന്നവന്‍ സേവകനും ശുശ്രൂഷകനുമാകണമെന്ന ക്രിസ്തു ദര്‍ശനമാണ് – ‘രൂപാന്തരപ്പെടുത്തുന്ന ക്രിസ്തുവിലുള്ള വിജയം’കൊണ്ട് വിവക്ഷിക്കുന്നതെന്ന്, ജനുവരി 17-ാം തിയതി ചൊവ്വാഴ്ച പുറത്തിറക്കിയ ക്രൈസ്തവൈക്യ കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസ്താവന വെളിപ്പെടുത്തി.









All the contents on this site are copyrighted ©.