2012-01-18 17:55:52

ഊര്‍ജ്ജലബ്ധി
വര്‍ഷം 2012


18 ജനുവരീ 2012, അബുദാബി
ഊര്‍ജ്ജത്തിന്‍റെ ദാരിദ്ര്യം അകറ്റി, ഏവര്‍ക്കും വികസനത്തിന്‍റെ വെളിച്ചം പകരണമെന്ന്, ബാന്‍ കീ മൂണ്‍, ഐക്യ രാഷ്ട്ര സംഘടനയുടെ സെക്രട്ടറി ജനറല്‍ പ്രസ്താവിച്ചു. ജനുവരി 16-ാം തിയതി തിങ്കളാഴ്ച അബുദാബിയില്‍ ആരംഭിച്ച, ഊര്‍ജ്ജ ഉച്ചകോടി’ (world future energy summit) സമ്മേളനത്തില്‍വച്ച് 2012-ാമാണ്ടിനെ ‘പുനരുല്പാദനക്ഷമതയുള്ള ഊര്‍ജ്ജലബ്ധി വര്‍ഷ’മായി, പ്രഖ്യാപിച്ചുകൊണ്ടു നടത്തിയ പ്രഭാഷണത്തിലാണ് മൂണ്‍ ഇപ്രകാരം ഉദ്ബോധിപ്പിച്ചത്. വൈദ്യുതിപോലും ലഭിക്കാതെ മരവും, കല്‍ക്കരിയും ചാണകവും ഇന്ധനമായി ഉപയോഗിക്കുന്ന പ്രാകൃതമായ അവസ്ഥയിലാണ് ഇനിയും ലോക ജനസംഖ്യയുടെ അഞ്ചില്‍ ഒരു ഭാഗവുമെന്ന് ഐക്യ രാഷ്ട്ര സംഘടനയുടെ സ്ഥിതിവിവര കണക്കുകളില്‍നിന്നും
മൂണ്‍ വ്യക്തമാക്കി. വ്യാപകമായ ഊര്‍ജ്ജ ദാരിദ്ര്യം മൂലം അജ്ഞതയുടെയും അനാരോഗ്യത്തിന്‍റെയും അധോഗതിയുടെയും അന്ധകാരത്തില്‍ കഴിയുന്നത് ജനകോടികളാണെന്നും മൂണ്‍ പ്രഭാഷണത്തില്‍ പ്രസ്താവിച്ചു.
പ്രകൃതി വിഭവങ്ങളുടെ കരുതല്‍ ശേഖരമായ ഊര്‍ജ്ജ സ്രോതസ്സുക്കള്‍
ആരും അടക്കിവയ്ക്കാതെ എല്ലാവരുടെയും, വിശിഷ്യാ പാവപ്പെട്ടവരുടെ വികസനത്തിന് ലഭ്യമാക്കണമെന്ന് ബാന്‍ കീ മൂണ്‍ ലോകരാഷ്ട്രങ്ങളോട് അഭ്യര്‍ത്ഥിച്ചു.








All the contents on this site are copyrighted ©.