2012-01-18 18:07:21

ആര്‍ച്ചുബിഷപ്പ്
മേനാംപറമ്പില്‍
സ്ഥാനമൊഴിഞ്ഞു


18 ജനുവരി 2012, ഗൗഹാത്തി
വടക്കെ ഇന്ത്യയിലെ ഗൗഹാത്തി അതിരൂപതയ്ക്ക് ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ പുതിയ മെത്രാപ്പോലീത്തയെ നല്കി. ഗൗഹാത്തി അതിരൂപതയുടെ കോജിത്തോര്‍ സഹായ മെത്രാനായി സേവനംചെയ്തിരുന്ന ബിഷപ്പ് ജോണ്‍ മൂലച്ചിറയെയാണ് മാര്‍പാപ്പ ഗൗഹാത്തിയുടെ പുതിയ മെത്രാപ്പോലീത്തയായി ഉയര്‍ത്തിയത്. ഗൗഹാത്തിയുടെ മുന്‍മെത്രാപ്പോലീത്താ ആര്‍ച്ചുബിഷപ്പ് തോമസ് മേനാംപറംമ്പില്‍ സഭാ നിയമപ്രകാരം മെത്രാന്‍ ശുശ്രൂഷയുടെ പ്രായപരിധി,
75 വയസ്സ് എത്തിയതിനെ തുടര്‍ന്നാണ് വത്തിക്കാനില്‍നിന്നും പുതിയ നിയമനമുണ്ടായത്.
61-വയസ്സുള്ള ബിഷപ്പ് ജോണ്‍ മൂലച്ചിറ കേരളത്തില്‍ മനന്തവാടി രൂപതയിലെ പുതുശ്ശേരിക്കടവു ഇടവകാംഗമാണ്. അദ്ദേഹം വടക്കെ ഇന്ത്യയിലെ തെസ്പൂര്‍ രൂപതയ്ക്കുവേണ്ടി മിഷണറിയായി സേവനംചെയ്യവെയാണ് ആദ്യം ഡിഫൂ രൂപതാദ്ധ്യക്ഷനായും പിന്നീട് ഗൗഹാത്തിയുടെ സഹായ മെത്രാനായും നിയമിതനായത്.








All the contents on this site are copyrighted ©.