2012-01-17 17:11:22

വ്യവസായമേഖലയില്‍ ധാര്‍മ്മീക മൂല്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കണമെന്ന് കര്‍ദ്ദിനാള്‍ ഗ്രേഷ്യസ്


17 ജനുവരി 2012, മുംബൈ
ക്രൈസ്തവ സംരംഭകര്‍ വിജയവും നേട്ടവും തേടുന്നതോടൊപ്പം സമൂഹത്തിന്‍റേയും രാഷ്ട്രത്തിന്‍റേയും ഉന്നമനത്തിനായി സേവനമനോഭാവത്തോടെ പ്രവര്‍ത്തിക്കണമെന്ന് ഇന്ത്യയിലെ ദേശീയ കത്തോലിക്കാമെത്രാന്‍ സമിതിയുടെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്. മുംബൈയില്‍ ക്രൈസ്തവ വ്യവസായികളുടേയും തൊഴില്‍ വിദഗ്ദരുടേയും ഒരു അന്താരാഷ്ട്ര സമ്മേളനത്തിന്‍റെ (Entreprenet 2012) ഉത്ഘാടന പ്രഭാഷണത്തിലാണ് കര്‍ദ്ദിനാള്‍ ഈ ആഹ്വാനം നടത്തിയത്. സുവിശേഷത്തിലെ ‘താലന്തിന്‍റെ ഉപമ’ അദ്ദേഹം പ്രഭാഷണത്തില്‍ അനുസ്മരിച്ചു. സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നവരുടേയും സാധുക്കളുടേയും സംരക്ഷണത്തിനായി നിലകൊള്ളാന്‍ വ്യവസായികളെ ക്ഷണിച്ച കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് വ്യവസായരംഗത്ത് ധാര്‍മ്മീകമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ അവര്‍ക്കു പ്രോത്സാഹനം പകര്‍ന്നു.








All the contents on this site are copyrighted ©.