2012-01-17 17:11:36

മവോയിസ്റ്റ് സ്വാധീനമുള്ള പ്രദേശങ്ങളില്‍ കാരിത്താസിന്‍റെ വികസനപ്രവര്‍ത്തനങ്ങള്‍


17 ജനുവരി 2012, ന്യൂഡല്‍ഹി
മവോയിസ്റ്റ് സ്വാധീനമുള്ള പ്രദേശങ്ങളില്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ മിഷനറി സംഘങ്ങളുടെ സഹായം തേടുന്നതായി റിപ്പോര്‍ട്ട്. ചത്തീസ്ഗഡ്, ജാര്‍ഘണ്ഡ്, ഒറീസ്സ എന്നീ സംസ്ഥാനങ്ങളിലെ മാവോയ്സ്റ്റ് സ്വാധീനമുള്ള പ്രദേശങ്ങളിലേക്ക് വികസനപ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാന്‍ കാരിത്താസ് സംഘടനയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര പരിസ്ഥിതി വകുപ്പു മന്ത്രി ജയ് റാം രമേശ്, ചത്തീസ്ഗഡ് മുഖ്യമന്ത്രി രമണ്‍ സിംഗിനയച്ച കത്തില്‍ രേഖപ്പെടുത്തിരിക്കുന്നതായി വാര്‍ത്താമാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. കാരിത്താസ് ഒരു സാമൂഹ്യ സംഘടനയാണെന്നും അതിനെ മതപരമായ സംഘടനയായി കണക്കാക്കരുതെന്നും കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു.
ഈ സംസ്ഥാനങ്ങളിലെ വികസനപദ്ധതികളെക്കുറിച്ചു ചര്‍ച്ചചെയ്യാന്‍ അടുത്തയാഴ്ച്ച കേന്ദ്രമന്ത്രിയെ സന്ദര്‍ശിക്കുമെന്ന് കാരിത്താസ് ഇന്ത്യയുടെ ഡയറക്ടര്‍ ഫാദര്‍ വര്‍ഗ്ഗീസ് മട്ടമന മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു. വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യവികസനം എന്നീ മേഖലകളിലാണ് കാരിത്താസ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.
ചത്തീസ്ഗഡിലെ നരയിന്‍പൂര്‍ ജില്ലയില്‍ സേവനമനുഷ്ഠിക്കാന്‍ ഹൈന്ദവ സാമൂഹ്യ സംഘടനയായ രാമകൃഷ്ണ മിഷന്‍ സംഘത്തിന്‍റെ സഹായവും സര്‍ക്കാര്‍ തേടിയിട്ടുണ്ട്.








All the contents on this site are copyrighted ©.