2012-01-16 17:11:48

ഫിലിപ്പീന്‍സില്‍ പ്രേഷിത വര്‍ഷാചരണം


16 ജനുവരി 2012, മാനില
ഫിലിപ്പീന്‍സില്‍ ദേശീയ പ്രേഷിതവര്‍ഷാചരണം ആരംഭിച്ചു. പ്രേഷിത വര്‍ഷാചരണത്തിന്‍റെ ഉത്ഘാടനചടങ്ങുകള്‍ വന്‍ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ ജനുവരി പതിനാലാം തിയതി ശനിയാഴ്ച്ച പസായി പട്ടണത്തില്‍ നടന്നു. പൊന്തിഫിക്കല്‍ മിഷന്‍ സംഘങ്ങള്‍ ഫിലിപ്പീന്‍സില്‍ പ്രവര്‍ത്തനമാരംഭിച്ചിട്ട് എണ്‍പതുവര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്ന വേളയിലാണ് അന്നാട്ടില്‍ ദേശീയ പ്രേഷിതവര്‍ഷം ആചരിക്കുന്നത്.
ദേശീയ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ അദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് ഹോസെ പാല്‍മ പ്രേഷിതവര്‍ഷാചരണത്തോടനുബന്ധിച്ചു നല്‍കിയ സന്ദേശത്തില്‍ നവമായ ഉന്‍മേഷത്തോടു കൂടി പ്രേഷിതപ്രവര്‍ത്തനങ്ങളില്‍ പങ്കുചേരാന്‍ വൈദീകരേയും അല്‍മായരേയും ആഹ്വാനം ചെയ്തു. പൊന്തിഫിക്കല്‍ മിഷന്‍ സംഘത്തിന്‍റെ ആഭിമുഖ്യത്തില്‍ ഇടകവതലത്തിലും വിദ്യാലയങ്ങളിലും ഇതര കത്തോലിക്കാ സ്ഥാപനങ്ങളിലും നടക്കുന്ന പ്രേഷിത സംരഭങ്ങളില്‍ സഹകരിച്ചു പ്രവര്‍ത്തിക്കുവാന്‍ പൊന്തിഫിക്കല്‍ മിഷന്‍ സംഘങ്ങളുടെ ദേശീയ ഡയറക്ടര്‍ ഫാദര്‍ സൊക്രാതെസ് മെസിയോന വിശ്വാസികളെ ക്ഷണിച്ചു.









All the contents on this site are copyrighted ©.