2012-01-11 18:48:06

വത്തിക്കാന്‍
മ്യൂസിയത്തിലേയ്ക്ക്
സന്ദര്‍ശക പ്രവാഹം


12 ജനുവരി 2012, വത്തിക്കാന്‍
വിഖ്യാതമായ വത്തിക്കാന്‍ മ്യൂസിയത്തിലെ സന്ദര്‍ശകരുടെ എണ്ണം
2011-ാണ്ടില്‍ 50 ലക്ഷത്തിലേറെയായിരുന്നെന്ന് വത്തിക്കാന്‍ മാധ്യമങ്ങള്‍ അറിയിച്ചു.
സാംസ്കാരികവും ചരിത്രപരവും കലാപരവുമായ അപൂര്‍വ്വ ശേഖരങ്ങളുള്ള വത്തിക്കാന്‍ മ്യൂസിയത്തിലെത്തില്‍ വന്നെത്തുന്ന സന്ദര്‍ശകരുടെ ഏറ്റവും കൂടിയ സംഖ്യയാണ് കഴിഞ്ഞ വര്‍ഷം കണ്ടതെന്നും, ഇത് ലോകത്തുള്ള ഇതര പ്രശസ്തമായ മൂസിയങ്ങളിലെ സന്ദര്‍ശകരുടെ എണ്ണത്തോട് കിടപിടിക്കുന്നതാണെന്നും മ്യൂസിയത്തിന്‍റെ വക്താവ്, അന്തോണിയോ പാവൊളൂച്ചി വെളിപ്പെടുത്തി.

കലാലോകത്തെ ഐതിഹാസിക വ്യക്തിത്വങ്ങളായ മൈക്കിളാഞ്ചലോയുടെയും റഫായേലിന്‍റെയും ലിയനാര്‍ഡോ വീഞ്ചിയുടെയും അത്ഭുത കരസ്പര്‍ശമുള്ള വത്തിക്കാന്‍ മ്യൂസിയം, പരിശുദ്ധ സിംഹാസനത്തിന്‍റെ രക്ഷാധികാരത്തിലുള്ളതാണെന്ന വസ്തുതയും അതിന്‍റെ സവിശേത വര്‍ദ്ധിപ്പിക്കുന്നുവെന്ന് മ്യൂസിയം ഡയറക്ടര്‍ പാവൊളൂച്ചി പ്രസ്താവിച്ചു.

ശേഖരങ്ങളുടെ അന്യൂനതയ്ക്കൊപ്പം പരിസ്ഥിതിയുടെ മനോഹാരിതയും വത്തിക്കാന്‍ മ്യൂസിയത്തിലേയ്ക്ക് ആഗോളതലത്തില്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നുണ്ടെന്നും പാവൊളൂച്ചി വ്യക്തമാക്കി.








All the contents on this site are copyrighted ©.