2012-01-11 18:33:53

പ്രതിസന്ധികളിലും
പ്രതിഫലിക്കുന്ന
ആത്മീയ സന്തോഷം


12 ജനുവരി 2012, റോം
സന്യാസ ജീവിതത്തില്‍ പ്രതിസന്ധികളുണ്ടെങ്കിലും വ്യക്തികളുടെ സമര്‍പ്പണവും അതില്‍ പ്രതിഫലിക്കുന്ന സന്തോഷവും പ്രത്യാശ പകരുന്നതാണെന്ന്, അമേരിക്കയിലെ സന്യാസിനീ സമൂഹങ്ങളെ വിലയിരുത്തുവാന്‍ വത്തിക്കാന്‍ നിയോഗിച്ച അപ്പസ്തോലിക സന്ദര്‍ശക മദര്‍ മേരി ക്ലെയര്‍ മീല്ലിയാ പ്രസ്താവിച്ചു. പ്രതിസന്ധികളില്‍പ്പെട്ട ഏതാനും സഭകളെ പ്രത്യേകമായി കേന്ദ്രീകരിച്ചാണ് വിലയിരുത്തല്‍ ആരംഭിച്ചതെങ്കിലും അമേരിക്കയിലുള്ള 400 വ്യത്യസ്ത സന്യാസിനീ സഭകളെറിച്ച് മൂന്നു വര്‍ഷക്കാലം പഠിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് വത്തിക്കാനു നല്കിയിട്ടുള്ളതെന്ന് വാഷിങ്ടണില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ മദര്‍ ക്ലെയര്‍ വ്യക്തമാക്കി. അമേരിക്കയിലെ സന്യാസിനീ സമൂഹങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച്
മദര്‍ ക്ലെയറിന്‍റെ നേതൃത്വത്തിലുള്ള അപ്പസ്തോലിക സന്ദര്‍ശന സംഘം വത്തിക്കാനു സമര്‍പ്പിച്ച റിപ്പോര്‍ട്ട്, സുക്ഷ്മായി പഠിച്ചതിനുശേഷം മാത്രമേ അതിന്‍റെ വിശദവിവരങ്ങളും തീരുമാനങ്ങളും വെളിപ്പെടുത്താനാവൂ എന്നും, അത് ഇനിയും നീണ്ട സമയമെടുക്കുമെന്ന് ഫാദര്‍ ഫ്രെദറിക്കോ ലൊമ്പാര്‍ഡി, വത്തിക്കാന്‍ മാധ്യമങ്ങളുടെ മേധാവി ജനുവരി 11-ാം തിയതി റോമില്‍ പ്രസ്താവനയിലൂടെ വെളിപ്പെടുത്തി.

സന്യാസിനീ സഭകളുടെ ഉന്നതാധികാരികളെയും, ചെറു സൂഹങ്ങളുടെ മേലധികാരികളെയും, സന്യാസിനികളെ ഓരോരുത്തരെയും നേരില്‍ക്കണ്ടും ചര്‍ച്ചചെയ്തും നടത്തിയിട്ടുള്ള ഈ അപ്പസ്തോലിക സന്ദര്‍ശനം, അമേരിക്കയിലെ മാത്രമല്ല, പൊതുവെ സന്യാസിനികളുടെ സമൂഹജീവിതത്തെയും വ്യക്തിജീവിതത്തെയും നവീകരിക്കാന്‍ പര്യാപ്തമാണെന്നും മദര്‍ ക്ലെയര്‍ പ്രസ്താവനയില്‍ വെളിപ്പെടുത്തി.









All the contents on this site are copyrighted ©.