2012-01-09 17:00:22

ദക്ഷിണ സുഡാനിലെ ആക്രമണപരമ്പര അവസാനിപ്പിക്കണമെന്ന് യു.എന്‍ പ്രതിനിധി


09 ജനുവരി 2012, ജൊഗിലെ‍രി – സുഡാന്‍
ദക്ഷിണസുഡാനില്‍ മാസങ്ങളായി തുടരുന്ന ആക്രമണപരമ്പര അവസാനിപ്പിക്കണമെന്ന് തെക്കന്‍ സുഡാനുവേണ്ടിയുള്ള പ്രത്യേക യു.എന്‍ പ്രതിനിധി ഹില്‍ദെ ജോണ്‍സണ്‍. സംഘര്‍ഷങ്ങള്‍ നടക്കുന്ന പിബര്‍ മേഖല സന്ദര്‍ശിച്ച യു.എന്‍ പ്രതിനിധി സംഘര്‍ഷങ്ങള്‍ തടയുന്നതിന് സര്‍ക്കാരും മതനേതാക്കളും സാമൂഹ്യസംഘടനകളും സഹകരിച്ചു പ്രവര്‍ത്തിക്കണമെന്നും അഭ്യര്‍ത്ഥിച്ചു. സംഘര്‍ഷഭരിതമായ സ്ഥലങ്ങളില്‍ കൂടുതല്‍ സുരക്ഷാസൈനീകരെ വിന്യസിപ്പിച്ച സര്‍ക്കാര്‍ നടപടി സ്വാഗതം ചെയ്ത ഹില്‍ഡെ ഗോത്രങ്ങള്‍ തമ്മിലുള്ള പ്രശ്നങ്ങളുടെ അടിസ്ഥാന കാരണങ്ങള്‍ കണ്ടെത്തി പരിഹരിക്കുന്നതിനായി ഒരു സമാധാനകര്‍മ്മസമിതി ഉടനടി രൂപീകരിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാകണമെന്നും ആവശ്യപ്പെട്ടു. ജൊന്‍ഗലെയ് പ്രവിശ്യയില്‍ യു.എന്‍ ഒരു ദുരിതാശ്വാസകേന്ദ്രം ആരംഭിച്ചിട്ടുണ്ട്. വരും നാളുകളില്‍ കൂടുതല്‍ പ്രദേശത്തേക്ക് സഹായം വ്യാപിപ്പിക്കാന്‍ സാധിക്കുമെന്ന് യു.എന്‍ വക്താവ് പ്രത്യാശ പ്രകടിപ്പിച്ചു.
ലിയോനൂര്‍ മുര്‍ലെ എന്നീ ഗോത്രങ്ങള്‍ തമ്മില്‍ നടക്കുന്ന ഏറ്റുമുട്ടലില്‍ ഇരുനൂറോളം പേര്‍ കൊല്ലപ്പെട്ടു. നിരവധിപേരെ കാണാനില്ല. ആയിരിക്കണക്കിനുപേര്‍ ഈ പ്രദേശത്തു നിന്ന് പലായനം ചെയ്യുന്നുണ്ട്.












All the contents on this site are copyrighted ©.