2012-01-02 17:01:36

ക്രൈസ്തവികതയും ആധുനിക സംസ്ക്കാരങ്ങളും തമ്മിലുള്ള സംവാദം ഫലദായമാകണമെന്ന് മാര്‍പാപ്പ


02 ജനുവരി 2012, വത്തിക്കാന്‍
ക്രൈസ്തവികതയും ആധുനിക സംസ്ക്കാരങ്ങളും തമ്മിലുള്ള സംവാദം ഫലദായകമാണെന്ന് ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണെന്ന് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ. വിശുദ്ധ പത്രോസിന്‍റെ ബസിലിക്കായില്‍ ഡിസംബര്‍ മുപ്പത്തൊന്നാം തിയതി ശനിയാഴ്ച വര്‍ഷാവസാനദിനത്തില്‍, സായാഹ്നപ്രാര്‍ത്ഥനമദ്ധ്യേ നടത്തിയ വചന പ്രഘോഷണത്തിലാണ് മാര്‍പാപ്പ ഈയാഹ്വാനം നടത്തിയത്. സത്യത്തെക്കുറിച്ചു ധ്യാനിക്കാന്‍ മനുഷ്യമനസിനെ സഹായിക്കുന്ന രണ്ടു ഘടകങ്ങളാണ് വിശ്വാസവും യുക്തിയും. വിശ്വാസത്തിന്‍റെ മനോഹാരിതയും സമകാലിക പ്രസക്തിയും തിരിച്ചറിയപ്പെടണം. ജീവിതത്തിന്‍റെ ദിശാസൂചികയാണ് വിശ്വാസം. മനുഷ്യനെ നന്മനിറഞ്ഞവനും നീതിമാനും ഉദാരവാനുമാക്കുന്ന വിശ്വാസം ജീവിതത്തിലെ ചെറിയ തീരുമാനങ്ങളില്‍ പോലും പ്രകടമായിരിക്കും. വിശ്വാസത്തിലുള്ള നവജീവിതം സാമൂഹ്യപ്രതിബദ്ധതയുള്ള ഒരു നൂതന മാനവീകതയുടെ അടിസ്ഥാനമായിരിക്കുമെന്നും മാര്‍പാപ്പ പ്രത്യാശ പ്രകടിപ്പിച്ചു.








All the contents on this site are copyrighted ©.