2011-12-30 17:44:58

മദ്യ സംസ്ക്കാരത്തിനെതിരേ സമയോചിതമായ കര്‍മ്മപരിപാടികള്‍ ആവിഷ്ക്കരിക്കുക : കെ.സി.ബി.സി മദ്യവിരുദ്ധ സമിതി


30 ഡിസംബര്‍ 2011, കൊച്ചി
മദ്യവിമുക്ത സമൂഹത്തിനായി ഏവരും കൂട്ടുത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കണമെന്ന് കേരളകത്തോലിക്കാ മെത്രാന്‍സമിതി. 2012 ജനുവരി ഇരുപത്തിയൊന്‍പതാം തിയതി മദ്യവിരുദ്ധ ഞായറായി ആചരിക്കുന്നതോടനുബന്ധിച്ച് കെ.സി.ബി.സി മദ്യവിരുദ്ധ സമിതി പുറത്തിറക്കിയ ഇടയലേഖനത്തിലാണ് ഈയാഹ്വാനമുള്ളത്. ബോധവല്‍ക്കരണ പരിപാടികളിലൂടെ ലഹരിക്കെതിരേ അവബോധം സൃഷ്ടിക്കുക, മദ്യത്തിന്‍റെ ലഭ്യത കുറച്ചുകൊണ്ടുവരാന്‍ സര്‍ക്കാര്‍ തലത്തിലും പദ്ധതി രൂപീകരണത്തിനായി വകുപ്പുതലത്തിലും സമര പരിപാടികള്‍ നടത്തുക, ലഹരിക്കടിമപ്പെട്ടവരെ ചകിത്സിച്ച് പുനരധിവസിപ്പിക്കുക എന്നിങ്ങനെയുള്ള ത്രിതല പ്രവര്‍ത്തന ശൈലിയാണ് സമിതി സ്വീകരിച്ചിരിക്കുന്നത്. സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമാക്കാന്‍ പ്രവര്‍ത്തകര്‍ ശ്രദ്ധിക്കണമെന്ന് കെ,സി.ബി.സി അഭ്യര്‍ത്ഥിച്ചു.








All the contents on this site are copyrighted ©.