2011-12-30 17:43:45

നവസുവിശേഷവല്‍ക്കരണത്തിന് ക്രൈസ്തവ കുടുംബങ്ങളുടെ ജീവിതസാക്ഷൃം അത്യന്താപേക്ഷം- കര്‍ദ്ദിനാള്‍ അന്തൊനെല്ലി


30 ഡിസംബര്‍ 2011, വത്തിക്കാന്‍
മതനിരപേക്ഷകതയും ഉപഭോഗസംസ്ക്കാരവും വര്‍ദ്ധിച്ചുവരുന്ന സമകാലിക സമൂഹത്തില്‍ ക്രൈസ്തവ കുടുംബങ്ങള്‍ നല്‍കുന്ന സാക്ഷൃം അതിപ്രസക്തമെന്ന് കര്‍ദ്ദിനാള്‍ അന്തൊനെല്ലി. വത്തിക്കാന്‍റെ മുഖപത്രമായ ഒസ്സെര്‍വത്തോരെ റൊമാനോയ്ക്കനുവദിച്ച അഭിമുഖത്തിലാണ് കുടുംബത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിന്നാള്‍ എന്നിയോ അന്തൊനെല്ലി കുടുംബപ്രേഷിതത്വത്തിന്‍റെ വര്‍ദ്ധിച്ചുവരുന്ന പ്രാധാന്യത്തെക്കുറിച്ച് പ്രതിപാദിച്ചത്. പ്രേഷിത പ്രവര്‍ത്തനരംഗത്ത് കുടുംബങ്ങള്‍ക്കു വൈദീകരുടെ പിന്തുണയും പ്രോത്സാഹനവും ഉണ്ടായിരിക്കേണ്ടതാണെന്നും കര്‍ദ്ദിനാള്‍ ചൂണ്ടിക്കാട്ടി. വിവാഹ ഒരുക്ക സെമിനാറുകള്‍, ദമ്പതികള്‍ക്കായുള്ള പരിശീലന പരിപാടികള്‍, എന്നിവ സംഘടിപ്പിക്കാനും നേതൃത്വം നല്‍കാനും പരിശീലനം ലഭിച്ച ക്രൈസ്തവ ദമ്പതിമാരുടെ സഹായ സഹകരണങ്ങള്‍ അനിവാര്യമാണ്. സമകാലിക സാഹചര്യങ്ങളില്‍ മുന്‍നിരയില്‍ നിന്നു പ്രവര്‍ത്തിക്കേണ്ട അല്‍മായര്‍ക്കു മികച്ച പരിശീലനം നല്‍കാന്‍ കത്തോലിക്കാ സഭ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടെന്നും കര്‍ദ്ദിനാള്‍ അന്തൊനെല്ലി പ്രസ്താവിച്ചു.








All the contents on this site are copyrighted ©.