2011-12-29 18:19:33

അക്രമങ്ങള്‍
കൊറാനു വിരുദ്ധം


29 ഡിസംമ്പര്‍ 2011, നൈജീരിയ
അക്രമങ്ങള്‍ കൊറാന്‍റെ അരൂപിക്കു വിരുദ്ധമാണെന്ന്,
നൈജീരിയായിലെ ഇസ്ലാം മത നേതാക്കള്‍ പ്രസ്തവിച്ചു.
ക്രിസ്തുമസ്സ് ദിനത്തില്‍ നൈജീരിയായിലെ ജോസ് പട്ടണത്തിലെ ക്രൈസ്തവ ദേവാലയത്തിനെതിരെ ഇസ്ലാം മതമൗലിക വാദികള്‍ നടത്തിയ ആക്രമണത്തെ അപലപിച്ചുകൊണ്ട് ഇറക്കിയ സന്ദേശത്തിലാണ് ഇസ്ലാം മത നേതാക്കള്‍ ഇപ്രകാരം പ്രസ്താവിച്ചത്. തിന്മയുടെ ശക്തികളാണ് അക്രമങ്ങള്‍ അഴിച്ചു വിടുന്നതെന്ന് ചൂണ്ടിക്കാട്ടിയ സന്ദേശം, ആഫ്രിക്കയിലെ ഏറ്റവും ജനസാന്ദ്രതയുള്ള രാജ്യമായ നൈജീരിയായുടെ സമാധാനാന്തരീക്ഷം തകര്‍ക്കുന്ന മതമൗലികവാദികളെ അപലപിക്കുകയുണ്ടായി.
നൈജീരിയായുടെ വടക്കുള്ള മുസ്ലീങ്ങളും തെക്കുള്ള ക്രൈസ്തവരുമായി നാളുകളായി നീണ്ടുനില്ക്കുന്ന വര്‍ഗ്ഗീയ സംഘട്ടനങ്ങളാണ് ക്രിസ്തുമസ്സ് ദിനത്തിലെ ബോംബു സ്പോടനത്തിലും, തുടര്‍ന്നുള്ള കലാപങ്ങളിലുമായി
110 പേരുടെ മരണത്തില്‍ കലാശിച്ചതെന്നും, സ്ഥിതിഗതികള്‍ ഇനിയും ശാന്തമായിട്ടില്ലെന്നും വാര്‍ത്താ ഏജെന്‍സികള്‍ വെളിപ്പെടുത്തി.








All the contents on this site are copyrighted ©.