2011-12-28 20:18:07

സില്‍ച്ചാര്‍
പുതിയ സലീഷ്യന്‍
പ്രോവിന്‍സ്


28 ഡിസംമ്പര്‍ 2011, റോം
ഭാരതസഭയ്ക്കൊരു ക്രിസ്തുമസ്സ് സമ്മാനമാണ് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ നാമധേയത്തിലുള്ള പുതിയ പ്രോവിന്‍സെന്ന്,ഡോണ്‍ പാസ്ക്വാള്‍ ചാവെസ്സ്, സലീഷ്യന്‍ സഭയുടെ റെക്ടര്‍ മേജര്‍ റോമില്‍ പ്രസ്താവിച്ചു. ക്രിസ്തുമസ്സ് ദിനത്തോടനുബന്ധിച്ച് റോമില്‍ പുറപ്പെടുവിച്ച പ്രസ്താവനയിലാണ് വടക്കെ ഇന്ത്യയിലെ ആസാമിലെ സില്‍ച്ചാര്‍ നഗരം ആസ്ഥാനമാക്കി പുതിയ സലീഷൃന്‍ പ്രോവിന്‍സ് പ്രഖ്യാപിക്കപ്പെട്ടത്.

2012 ജനുവരി 31-ാം തിയതി വിശുദ്ധ ജോണ്‍ ബോസ്ക്കോയുടെ തിരുനാള്‍ ദിനത്തില്‍ ഭാരതത്തില്‍ ഇതു സംബന്ധിച്ച പ്രഖ്യാപനവും ഔദ്യോഗിക ചടങ്ങുകളും നടക്കുമെന്ന് സലേഷ്യന്‍ ജെറലേറ്റിന്‍റെ വാര്‍ത്താക്കുറിപ്പ് വെളിപ്പെടുത്തി. നിലവിലുള്ള വിശാലമായ ഗൗഹാത്തി പ്രോവിന്‍സില്‍നിന്നും പിറവിയെടുക്കുന്നതാണ് ആസ്സാം ജില്ലയിലെ സില്‍ച്ചാര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുവാന്‍ പോകുന്ന ഈ പുതിയ മിഷന്‍ പ്രോവിന്‍സെന്ന് ഏഷ്യയുടെ റീജിയനല്‍ സുപ്പീരിയര്‍, ഫാദര്‍ മരിയ ആരോഗ്യം വെളിപ്പെടുത്തി.

വടക്കെ ഇന്ത്യയിലെ സാധാരണ ജനങ്ങളുടെ വിദ്യാഭ്യസവും സാംസ്കാരികവും മതപരവുമായ വളര്‍ച്ചയില്‍ രണ്ടു നൂറ്റാണ്ടിലേറെ പ്രവര്‍ത്തിച്ച സലീഷ്യന്‍ മിഷണറിമാരുടെ നിസ്വാര്‍ത്ഥ സേവനത്തിനൊരു അംഗീകാരമാണ് പുതിയ പ്രോവിന്‍സെന്ന്, ഗൗഹാത്തി അതിരൂപതാദ്ധ്യക്ഷനും സലീഷ്യന്‍ സഭാംഗവുമായ ആര്‍ച്ചുബിഷ്പ്പ് തോമസ്സ് മേനാംപറമ്പില്‍ അഭിപ്രായപ്പെട്ടു.








All the contents on this site are copyrighted ©.