2011-12-27 16:52:25

സര്‍ക്കാര്‍ ജനങ്ങള്‍ക്കു പാര്‍പ്പിട സൗകര്യം ഉറപ്പുവരുത്തുക: ബിഷപ്പ് ജോണ്‍ തോങ്ക് ഹോങ്ങ്.


27 ഡിസംബര്‍ 2011, ഹോങ്കോങ്ങ്
ഹോങ്കോങ്ങ് നഗരത്തില്‍ ഭവനരഹിതര്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്കു പാര്‍പ്പിടസൗകര്യമൊരുക്കാന്‍ സര്‍ക്കാരും വന്‍കിട വ്യാപാരികളും നിസ്വാര്‍ത്ഥമായി സഹകരിച്ചു പ്രവര്‍ത്തിക്കണമെന്ന് ബിഷപ്പ് ജോണ്‍ തോങ്ക് ഹോങ്ങ്. ഒരു കുടുബത്തിന്‍റെ അടിസ്ഥാന ആവശ്യമാണ് പാര്‍പ്പിടമെന്ന് ചൂണ്ടിക്കാണിച്ച ബിഷപ്പ് അടിയന്തരമായി പരിഹരിക്കപ്പെടേണ്ട ഒരു പ്രശ്നമാണിതെന്നും ക്രിസ്തുമസ് സന്ദേശത്തില്‍ പ്രസ്താവിച്ചു.
ആന്തരീക പരിവര്‍ത്തനത്തിലൂടെ സ്വയം വിശുദ്ധിയില്‍ വളര്‍ന്നുകൊണ്ട് ലോകത്തെ പരിവര്‍ത്തനപ്പെടുത്താന്‍ അല്‍മായരെ ആഹ്വാനം ചെയ്ത ബിഷപ്പ് ഉത്തമമായ കുടുംബജീവിതത്തിലൂടെ സുവിശേഷത്തിനു സാക്ഷൃം നല്‍കാന്‍ അവര്‍ക്കു സാധിക്കട്ടെയെന്നും ആശംസിച്ചു.








All the contents on this site are copyrighted ©.