2011-12-27 16:52:54

തെക്കന്‍ സുഡാനില്‍ ആസൂത്രിത ആക്രമണങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ഐക്യരാഷ്ട്ര സംഘടന


27 ഡിസംബര്‍ 2011, ന്യൂയോര്‍ക്ക്
തെക്കന്‍ സുഡാനിലെ ജോന്‍ങ്കലെയ് ജില്ലയില്‍ ജനസുരക്ഷ ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ മുന്നറിയിപ്പ്. ആയിരക്കണക്കിനു യുവജനങ്ങള്‍ ഈ പ്രദേശത്ത് വര്‍ഗ്ഗീയാക്രമണത്തിന് തയ്യാറെടുക്കുന്നുണ്ടെന്ന് വിവരം ലഭിച്ചതിനെതുടര്‍ന്നാണ് ഐക്യരാഷ്ട്ര സംഘടന ഈ മുന്നറിയിപ്പ് നല്‍കിയത്. ഒരു പുതിയ സ്വതന്ത്ര രാഷ്ടത്തിലെ പൗരന്‍മാരെന്ന നിലയില്‍ രാജ്യത്ത് സമാധാനവും സ്ഥിരതയും വളര്‍ത്താന്‍ തെക്കന്‍സുഡാനിലെ ജനത സഹകരിച്ചു പ്രവര്‍ത്തിക്കണമെന്നും തെക്കന്‍ സുഡാനുവേണ്ടിയുള്ള പ്രത്യേക യു.എന്‍ പ്രതിനിധി ഹില്‍ദെ ജോണ്‍സണ്‍ അഭ്യര്‍ത്ഥിച്ചു. കനത്തസുരക്ഷാസംവിധാനം ഏര്‍പ്പെടുത്താന്‍ സര്‍ക്കാരിനോടാവശ്യപ്പെട്ട ഹില്‍ദെ ജോണ്‍സണ്‍ യ.എന്‍ ദൗത്യസംഘത്തിന്‍റെ സമാധാനപാലകരെ ജോന്‍ങ്കലെയ് മേഖലയില്‍ വിന്യസിച്ചിട്ടുണ്ടെന്നും അറിയിച്ചു.








All the contents on this site are copyrighted ©.