2011-12-23 16:08:19

ദുരിതബാധിത കുടുംബങ്ങളോടൊത്ത് ക്രിസ്തുമസ് ആഘോഷിക്കുക – ഫിലിപ്പീന്‍സിലെ ആര്‍ച്ചുബിഷപ്പ്


23 ഡിസംബര്‍ 2011, മിന്‍ഡാനാവോ
ഫിലിപ്പീന്‍സില്‍ പ്രളയകെടുതികളനുഭവിക്കുന്ന കുടുംബങ്ങളെ ദുരന്തം ബാധിക്കാത്ത കുടുംബങ്ങള്‍ അതിഥികളായി സ്വീകരിക്കുന്ന പദ്ധതിക്ക് അന്നാട്ടിലെ കാഗായന്‍ ദെ ഓറോ അതിരൂപത രൂപം നല്‍കി. പ്രളയത്തില്‍ കുടുംബാംഗങ്ങളേയോ വീടോ നഷ്ടപ്പെട്ട കുടുംബങ്ങളെ സ്വന്തം ഭവനത്തില്‍ അതിഥികളായി സ്വീകരിച്ച് അവര്‍ക്കൊപ്പം പിറവിത്തിരുന്നാള്‍ ആഘോഷിച്ചുകൊണ്ട് തിരുന്നാളിന്‍റെ യഥാര്‍ത്ഥ അരൂപിയില്‍ പങ്കുചേരാന്‍ അതിരൂപതാധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് അന്തോണിയോ ലെസ്മേദ ജനങ്ങളെ ക്ഷണിച്ചു. ദുരിത്വാശ്വാസ പ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്ന എല്ലാ സംഘടനകള്‍ക്കും വ്യക്തികള്‍ക്കും നന്ദിപറഞ്ഞ ആര്‍ച്ചുബിഷപ്പ് പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് അടുത്ത വെല്ലുവിളിയെന്നും ചൂണ്ടിക്കാട്ടി. പ്രളയദുരന്തങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ വേണ്ട പ്രതിരോധ നടപടികള്‍ കൈക്കൊള്ളേണ്ടത് ആവശ്യമാണെന്നും ആര്‍ച്ചുബിഷപ്പ് പ്രസ്താവിച്ചു.








All the contents on this site are copyrighted ©.