2011-12-23 16:08:01

ഒറീസ്സയിലെ ക്രൈസ്തവര്‍ പ്രത്യാശയോടെ ക്രിസ്തുമസിനൊരുങ്ങുന്നു


23 ഡിസംബര്‍ 2011, ഭുവന്വേശര്‍
ക്രിസ്തു നല്‍കുന്ന പ്രത്യാശയില്‍ വിശ്വാസമര്‍പ്പിച്ചുകൊണ്ട് പിറവിത്തിരുന്നാളിനൊരുങ്ങാന്‍ ആര്‍ച്ചുബിഷപ്പ് ബാര്‍വ്വ ഒറീസ്സയിലെ കത്തോലിക്കരെ ആഹ്വാനം ചെയ്തു. ദൈവം ലോകത്തിനു നല്‍കിയ ഏറ്റവും വലിയ സമ്മാനമാണ് യേശുക്രിസ്തു. നമ്മുടെ ദുഃഖമകറ്റി തന്‍റെ സ്നേഹത്തിന്‍റെ ജീവനില്‍ അവിടുന്നു നമ്മെ പങ്കുകാരാക്കുന്നുവെന്നും കട്ടക്ക് – ഭുവനേശ്വര്‍ അതിരൂപതാധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് ബാര്‍വ്വ തന്‍റെ ക്രിസ്തുമസ് സന്ദേശത്തില്‍ വിശ്വാസികളെ അനുസ്മരിപ്പിച്ചു. ദൈവരാജ്യത്തിനു സാക്ഷൃം വഹിക്കാനാണ് ക്രൈസ്തവര്‍ വിളിക്കപ്പെട്ടിരിക്കുന്നത്. കഠിനാദ്ധ്വാനത്തിലൂടേയും സഹനത്തിലൂടെയും ദൈവരാജ്യത്തിന് അര്‍ഹരായിതീരുവാന്‍ ഓരോ വ്യക്തിയും പരിശ്രമിക്കേണ്ടതാണ്. സുവിശേഷഭാഗ്യങ്ങളുടെ അരൂപിയില്‍ ജീവിച്ചുകൊണ്ട് പരിത്യാഗവും സഹനവും ഉള്‍ക്കൊള്ളുന്നവര്‍ സ്വര്‍ഗ്ഗരാജ്യത്തിനര്‍ഹരായിതീരുമെന്നും വിശ്വാസത്തിന്‍റെ പേരില്‍ പീഡിപ്പിക്കപെടുന്നവരെ അനുസ്മരിച്ചുകൊണ്ട് ആര്‍ച്ചുബിഷപ്പ് പ്രസ്താവിച്ചു.








All the contents on this site are copyrighted ©.