2011-12-23 16:08:39

ഉത്കണ്ഠയോടെ ഇറാക്കിലെ ക്രൈസ്തവര്‍ ക്രിസ്തുമസിനൊരുങ്ങുന്നു


23 ഡിസംബര്‍ 2011, കിര്‍ക്കുക്
ഭയാശങ്കകളോടെയാണ് ഇറാക്കില്‍ ക്രൈസ്തവര്‍ പിറവിത്തിരുന്നാളിനൊരുങ്ങുന്നതെന്ന് കിര്‍ക്കുക്ക് അതിരൂപതാധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് ലൂയിസ് സാക്കോ മെത്രാപ്പോലീത്ത. സുരക്ഷാകാരണങ്ങളാല്‍ ബാഗ്ദാദ്, മൊസ്സൂള്‍, കിര്‍ക്കുക്ക് എന്നീ പട്ടണങ്ങളില്‍ പിറവിത്തിരുന്നാളിനോടനുബന്ധിച്ച പാതിരാകുര്‍ബ്ബാന ഉണ്ടായിരിക്കുന്നതല്ലെന്നും കിര്‍ക്കുക്കിലെ കല്‍ദായ കത്തോലിക്കാ മെത്രാപ്പോലീത്താ ലൂയീസ് സാക്കോ ഏഷ്യാ വാര്‍ത്താ ഏജന്‍സിക്ക് അനുവദിച്ച അഭിമുഖത്തില്‍ പ്രസ്താവിച്ചു. ദിവ്യബലിയും മറ്റു തിരുക്കര്‍മ്മങ്ങളും പകല്‍സമയത്തു നടത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
ക്രൈസ്തവര്‍ സുരക്ഷിതരായിരുന്ന ഉത്തര കുര്‍ദ്ദിസ്ഥാന്‍ പ്രവിശ്യയില്‍ ക്രൈസ്തവര്‍ക്കെതിരേ ഈയിടെ നടന്ന അക്രമസംഭവങ്ങളെക്കുറിച്ച് ആര്‍ച്ചുബിഷപ്പ് അഭിമുഖത്തില്‍ ഉത്കണ്ഠ രേഖപ്പെടുത്തി.








All the contents on this site are copyrighted ©.