2011-12-23 16:07:28

അല്‍മായര്‍ സുവിശേഷവല്‍ക്കരണത്തിന്‍റെ നായകര്‍ - ഫാദര്‍ കന്തലമേസ്സ


23 ഡിസംബര്‍ 2011, വത്തിക്കാന്‍
സുവിശേഷവല്‍ക്കരണത്തിന്‍റെ നായകരാണ് അല്‍മായരെന്ന് ഫാദര്‍ റെനിയേരോ കന്തലമേസ്സ. ഡിസംബര്‍ ഇരുപത്തിമൂന്നാം തിയതി വെള്ളിയാഴ്ച രാവിലെ മാര്‍പാപ്പയ്ക്കും റോമന്‍കൂരിയായിലെ അംഗങ്ങള്‍ക്കും വേണ്ടി നടത്തിയ നാലാമത് ആഗമനകാലധ്യാന പ്രഭാഷണത്തിലാണ് കപ്പൂച്ചിന്‍ സന്ന്യസ്ത സഭാംഗമായ ഫാദര്‍ കന്തലമേസ്സ സുവിശേഷവല്‍ക്കരണ ദൗത്യത്തില്‍ അല്‍മായര്‍ക്കുള്ള പങ്കിനെക്കുറിച്ചു വിശദീകരിച്ചത്. കത്തോലിക്കാ വിശ്വാസത്തില്‍ നിന്നകന്നുപോയവരെയും അക്രൈസ്തവരെയും ക്രിസ്തുസ്നേഹത്തിലേക്ക് ആകര്‍ഷിക്കാന്‍ അല്‍മായര്‍ക്ക് സാധിക്കുന്നുണ്ടെന്നും കത്തോലിക്കാ പ്രസ്ഥാനങ്ങളിലൂടെ അനേകര്‍ വിശ്വാസജീവിതത്തില്‍ നവീകരിക്കപ്പെട്ട് സഭാപ്രവര്‍ത്തനങ്ങളില്‍ സജീവമാകുന്നുണ്ടെന്നും ഫാദര്‍ കന്തലമേസ്സ ചൂണ്ടിക്കാട്ടി. സുവിശേഷവല്‍ക്കരണ ദൗത്യത്തില്‍ ക്രൈസ്തവകുടുംബങ്ങള്‍ക്കുള്ള കേന്ദ്രസ്ഥാനത്തെക്കുറിച്ച് മാര്‍പാപ്പ ഈയിടെ പരാമര്‍ശിച്ചതും ഫാദര്‍ കന്തലമേസ്സ പ്രഭാഷണത്തില്‍ അനുസ്മരിച്ചു.








All the contents on this site are copyrighted ©.