2011-12-22 19:05:33

സത്യത്തിന്‍റെ പ്രഭപരത്തുന്ന
പാപ്പായുടെ സമര്‍പ്പണം


22 ഡിസംമ്പര്‍ 2011, വത്തിക്കാന്‍
സഭയില്‍ മാത്രമല്ല, മാനവകുലത്തിനു മുഴുവനും ‘സത്യത്തിന്‍റെ പ്രഭ’ veritatis splendor പരത്തുന്ന പാപ്പായുടെ അതുല്യമായ ശുശ്രൂഷാ ജീവിതത്തിനും ആത്മസമര്‍പ്പണത്തിനും റോമന്‍ കൂരിയയുടെയും വത്തിക്കാന്‍ ഗവര്‍ണറേറ്റിന്‍റെയും ലോകത്തിന്‍റെ വിവിധരാജ്യങ്ങളില്‍ സേവനംചെയ്യുന്ന പരിശുദ്ധ സിംഹാസനത്തിന്‍റെ നയതന്ത്രപ്രതിനിധികളുടെയും പേരില്‍ കര്‍ദ്ദിനാള്‍ സംഘത്തിന്‍റെ തലവന്‍, കര്‍ദ്ദിനാള്‍ ആഞ്ചലോ സൊഡാനോ നന്ദിപറയുകയും പാപ്പായ്ക്ക് ആശംസകള്‍ അര്‍പ്പിക്കുകയുംചെയ്തു. ആസന്നമാകുന്ന ക്രിസ്തുമസ്സ് മഹോത്സവത്തിനൊരുക്കമായി വത്തിക്കാന്‍റെ വിവിധ ഭരണസംവിധാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരുമായി നടത്തിയ പ്രത്യേക കൂടിക്കാഴ്ചയില്‍ മാര്‍പാപ്പ നല്കിയ ക്രിസ്തുമസ്സ് സന്ദേശത്തിനു മറുപടിയായിട്ടാണ്, കര്‍ദ്ദിനാള്‍ സംഘത്തിന്‍റെ തലവനായ, കര്‍ദ്ദിനാള്‍ ആഞ്ചെലോ സൊഡോനോ പാപ്പായ്ക്ക് നന്ദിപ്രകാശിപ്പിച്ചത്.








All the contents on this site are copyrighted ©.