2011-12-22 19:18:21

പോഷകാഹാരക്കുറവുള്ള
ഭാരതത്തിലെ ശിശുക്കള്‍


22 ഡിസംമ്പര്‍ 2011, ഡല്‍ഹി
ലോകത്ത് ഏറ്റവും കൂടുതല്‍ ഭാരതത്തിലെന്ന് കേന്ദ്ര ഭക്ഷൃമന്ത്രി കെ. വി. തോമസ്സ് അറിയിച്ചു. ഭാരത സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന ഭക്ഷൃസുരക്ഷാ ബില്ലിനെക്കുറിച്ച് ഡിസംബര്‍ 21-ാം തിയതി ഡല്‍ഹിയില്‍ മാധ്യമങ്ങള്‍ക്കു നല്കിയ അഭിമുഖത്തിലാണ് മന്ത്രി കെ. വി. തോമസ് ഇപ്രകാരം പ്രസ്താവിച്ചത്. ഭൂരിപക്ഷം വരുന്ന ഭാരതത്തിലെ ഗ്രാമീണ ജനതകളുടെ ശരാശരിയെടുക്കുമ്പോള്‍, ശിശുക്കളുടെ പോഷകാഹാരക്കുറവിന്‍റെ നിരക്ക് ആഫ്രിക്കാ ഭൂഖണ്ഡത്തേക്കാളും ശോച്യമാണ് ഇന്തൃയിലെന്ന്, മന്ത്രി തോമസ്സ് വെളിപ്പെടുത്തി.
ഭക്ഷൃ-ധാന്യ വിഭവങ്ങള്‍ കര്‍ഷകരില്‍നിന്നും നേരിട്ടു വാങ്ങിയും നവമായി സര്‍ക്കാര്‍ സംവിധാനം ചെയ്തിരിക്കുന്ന ഭക്ഷൃ-സുരക്ഷാ ബില്‍ നടപ്പില്‍വരുത്തിക്കൊണ്ടും, പോഷകാഹാരക്കെടുതി അനുഭവിക്കുന്ന കുഞ്ഞുങ്ങളെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന്
മന്ത്രി കെ. വി. തോമസ് മധ്യമങ്ങള്‍ക്ക് ഉറപ്പുനല്കി.








All the contents on this site are copyrighted ©.