2011-12-20 16:53:43

ഫിലിപ്പീന്‍സില്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതം


20 ഡിസംബര്‍ 2011, മാനില
രൂക്ഷമായ പ്രളയക്കെടുതി അനുഭവിക്കുന്ന ഫിലിപ്പീന്‍സില്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടക്കുകയാണെന്ന് കത്തോലിക്കാ ഉപവി സംഘടനയായ കാരിത്താസിന്‍റെ ദേശീയകാര്യദര്‍ശി ഫാദര്‍ എഡ്വിന്‍ ഗാരിഗ്വസ്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നിരവധി സംഘടനങ്ങള്‍ രംഗത്തെത്തിയിട്ടുണ്ടെന്ന് പത്തൊന്‍പതാം തിയതി തിങ്കളാഴ്ച വത്തിക്കാന്‍ റേഡിയോയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ ഫാദര്‍ ഗാരിഗ്വസ് അറിയിച്ചു. ദുരിതാശ്വാക്യാമ്പുകളിലേക്കു ശുദ്ധജലവും ഭക്ഷണവും മരുന്നുകളും എത്തിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ഡിസംബര്‍ പതിനെട്ടാം തിയതി ഞായറാഴ്ച ത്രികാല പ്രാര്‍ത്ഥനയെത്തുടര്‍ന്ന് ഫിലിപ്പീന്‍സിലെ ദുരിതബാധിതരെ അനുസ്മരിക്കുകയും അവര്‍ക്കുവേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കുകയും ചെയ്തിരുന്നു.








All the contents on this site are copyrighted ©.