2011-12-20 16:54:07

ക്രിസ്തുമസ് സ്നേഹത്തിന്‍റെ ആഘോഷം


20 ഡിസംബര്‍ 2011, റോം
കുട്ടികള്‍ക്കു സ്നേഹവും ശാന്തിയും പകര്‍ന്നു നല്‍കുകയെന്ന ദൈവിക ദൗത്യത്തില്‍ പങ്കുകാരാകുന്ന മുതിര്‍ന്നവര്‍, പ്രത്യേകിച്ച് മാതാപിതാക്കള്‍ തങ്ങളുടെ ജീവിതത്തില്‍ നിശബ്ദതയ്ക്കും വിചിന്തനത്തിനും സമയം കണ്ടെത്തണമെന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ തര്‍ച്ചീസ്യോ ബെര്‍ത്തോണെ. ഡിസംബര്‍ ഇരുപതാം തിയതി ചൊവ്വാഴ്ച റോമിലെ ബംബീനോ ജെസു ശിശുരോഗ ചികിത്സാലയം സന്ദര്‍ശിച്ച് ക്രിസ്തുമസ് ആശംസകള്‍ നേര്‍ന്ന വേളയിലാണ് കര്‍ദ്ദിനാള്‍ ബെര്‍ത്തോണെ ഇപ്രകാരം പ്രസ്താവിച്ചത്. മനുഷ്യജീവിതത്തിന്‍റെ സര്‍വ്വോത്കൃഷ്ടമായ ഭാവമാണ് സ്നേഹം. സത്യത്തിനുവേണ്ടി നിലകൊള്ളാന്‍ സ്നേഹം നമുക്കു ശക്തി നല്‍കുന്നു.. സത്യത്തിനും നീതിക്കും സമാധാനത്തിനും വേണ്ടി സകലതും ക്ഷമിക്കാനും സഹിക്കാനും വിശ്വസിക്കാനും സകലത്തെയും അതിജീവിക്കാനും സ്നേഹത്തിനു സാധിക്കുമെന്നും കര്‍ദ്ദിനാള്‍ ബെര്‍ത്തോണെ പ്രസ്താവിച്ചു.









All the contents on this site are copyrighted ©.