2011-12-16 17:04:04

പ്രത്യാശയുടെ നവോദയത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍


16 ഡിസംബര്‍ 2011, വത്തിക്കാന്‍
പ്രത്യാശയുടെ നവോദയത്തെക്കുറിച്ചുള്ള പ്രതീക്ഷകളാണ് മാര്‍പാപ്പയും കത്തോലിക്കാ സഭയും പങ്കുവയ്ക്കുന്നതെന്ന് നീതിസമാധാനകാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ പീറ്റര്‍ കെ. ടര്‍ക്കസണ്‍. മാര്‍പാപ്പയുടെ നാല്‍പ്പത്തിയഞ്ചാം ലോകസമാധാനദിനസന്ദേശത്തിന്‍റെ പ്രകാശനത്തോടനുബന്ധിച്ച് ഡിസംബര്‍ പതിനാറാം തിയതി വെള്ളിയാഴ്ച്ച വത്തിക്കാനില്‍ നടത്തിയ വാര്‍ത്താ സമ്മേളത്തിലാണ് കര്‍ദ്ദിനാള്‍ ടര്‍ക്കസണ്‍ ഇപ്രകാരം അഭിപ്രായപ്പെട്ടത്. നിരാശയുടെ അന്തരീക്ഷത്തിലും പ്രത്യാശയുടേയും വിശ്വാസത്തിന്‍റെയും ഉറവിടത്തിലേക്കാണ് മാര്‍പാപ്പ ശ്രദ്ധതിരിക്കുന്നതെന്നും കര്‍ദ്ദിനാള്‍ പ്രസ്താവിച്ചു. യുവജനങ്ങള്‍ക്ക് നീതിയിലും സമാധാനത്തിലും പരിശീലനം നല്‍കുന്നതിന് ആത്മീയവും ധാര്‍മ്മീകവും ഭൗതീകവുമായ ശക്തിസംഭരിക്കാനുള്ള മാര്‍പാപ്പയുടെ ക്ഷണം എല്ലാവര്‍ക്കും പ്രചോദനമേകുന്നതാണെന്നും കര്‍ദ്ദിനാള്‍ ടര്‍ക്കസണ്‍ അഭിപ്രായപ്പെട്ടു.

സുവിശേഷാനുസൃതം സാമൂഹ്യജീവിതം നയിക്കാന്‍ യുവജനങ്ങള്‍ക്കു പരിശീലനം നല്‍കുന്നതിനു കത്തോലിക്കാ സഭയുടെ സാമൂഹ്യപ്രബോധനങ്ങള്‍ സഹായകമാകുമെന്നെ മാര്‍പാപ്പയുടെ പ്രബോധനം സ്വീകരിച്ചുകൊണ്ട് യുവജനങ്ങളെ സഭയുടെ സാമൂഹ്യപ്രബോധനങ്ങളെക്കുറിച്ച് പഠിപ്പിക്കേണ്ടതാണെന്നും പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ കാര്യദര്‍ശി ബിഷപ്പ് മാരിയോ തോസ്സോ വാര്‍ത്താസമ്മേളനത്തില്‍ പ്രസ്താവിച്ചു.








All the contents on this site are copyrighted ©.