2011-12-16 17:05:57

ആഴമാര്‍ന്ന ദൈവികാനുഭവം സമര്‍പ്പണജീവിതത്തിലേക്കുളള ആകര്‍ഷണം – ഫാദര്‍ കന്തലമേസ്സ


16 ഡിസംബര്‍ 2011, വത്തിക്കാന്‍
ആഴമാര്‍ന്ന ദൈവികാനുഭവം സുവിശേഷവല്‍ക്കരണത്തിന്‍റെ അടിസ്ഥാവും സമര്‍പ്പണജീവിതത്തിലേക്കുളള ആകര്‍ഷണവുമാണെന്ന് ഫാദര്‍ റെനിയേരോ കന്തലമേസ്സ. ഡിസംബര്‍ പതിനാറാം തിയതി വെള്ളിയാഴ്ച രാവിലെ മാര്‍പാപ്പയ്ക്കും റോമന്‍കൂരിയായിലെ അംഗങ്ങള്‍ക്കും വേണ്ടി നടത്തിയ മൂന്നാമത് ആഗമനകാലധ്യാന പ്രഭാഷണത്തിലാണ് കപ്പൂച്ചിന്‍ സന്ന്യസ്ത സഭാംഗമായ ഫാദര്‍ കന്തലമേസ്സ ഇപ്രകാരം പ്രസ്താവിച്ചത്. വളര്‍ന്നു വരുന്ന മതനിരപേക്ഷകത ദൈവവിളികള്‍ കുറയാന്‍ കാരണമായിട്ടുണ്ടെങ്കിലും നവീനസന്ന്യസ്ത സമൂഹങ്ങള്‍ക്ക് അനേകം അര്‍ത്ഥികളെ ലഭിക്കുന്നത് പ്രതീക്ഷാജനകമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വ്യത്യസ്ഥങ്ങളായ സമര്‍പ്പിതസമൂഹങ്ങള്‍ സമകാലിക ലോകത്തെ സാഹചര്യങ്ങള്‍ക്കനുയോജ്യമായ വിധത്തില്‍ ക്രിസ്തുസന്ദേശത്തിനു സജീവസാക്ഷൃമേകുന്നവയാണെന്നും ഫാദര്‍ കന്തലമേസ്സ പ്രസ്താവിച്ചു,







All the contents on this site are copyrighted ©.