2011-12-15 17:19:51

സമുദ്രപ്പരപ്പിലുദിക്കുന്ന
ക്രിസ്തുമസ്സ് താരം


15 ഡിസംമ്പര്‍ 2011, റോം
ബഹുവംശിയവും സംസ്കാരാന്തരവുമായ സമുദ്രലോകത്ത് വിശ്വസ്നേഹത്തിന്‍റെയും സാഹോദര്യത്തിന്‍റെ ക്രിസ്തുമസ്സ് താരം ഉദിച്ചുയരട്ടെയെന്ന്, ആര്‍ച്ചുബിഷപ്പ് അന്തോണിയോ മരിയ വേല്യോ, പ്രവാസികാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ് പ്രസ്താവിച്ചു. കടലില്‍ യാത്രചെയ്യുകയും ജോലിചെയ്യുന്നവര്‍ക്കുമായി ഡിസംബര്‍ 15-ാം തിയതി ചൊവ്വാഴ്ച റോമില്‍നിന്നും പ്രത്യേകം അയച്ച ക്രിസ്തുമസ്സ് സന്ദേശത്തിലാണ് ആര്‍ച്ചുബിഷപ്പ് വേല്യോ ഇപ്രകാരം ആശംസിച്ചത്. വൈവിദ്ധ്യങ്ങള്‍ മറന്ന് മനുഷ്യാന്തസ്സു മാനിച്ചുകൊണ്ടും ആദരിച്ചുകൊണ്ടും കടലിലും കരയിലുമുള്ളവരെ ഒരുപോലെ ആശ്ലേഷിക്കുന്ന ആഗോള സ്നേഹത്തിന്‍റെ സന്ദേശമാണ് ക്രിസ്തുമസ്സ് പ്രഥമമായും ലോകത്തിനു നല്കുന്നതെന്ന്, ആര്‍ച്ചുബിഷപ്പ് വേല്യോ ഉദ്ബോധിപ്പിച്ചു. വിശാലമായ സമുദ്രപ്പരപ്പിലെ പ്രവര്‍ത്തന മേഖലകളില്‍ അനുഭവേദ്യമാകുന്ന അദ്ധ്വാനക്ലേശം, ചൂഷണം, കുറ്റാരോപണം, കടല്‍ക്കൊള്ള എന്നിവയുടെ സന്ദര്‍ഭങ്ങളിലും, തീരങ്ങളിലും തുറമുഖങ്ങളിലും സഹിക്കേണ്ടിവരുന്ന കുടുബങ്ങളില്‍നിന്നും സമൂഹങ്ങളില്‍നിന്നുമുള്ള ഒറ്റപ്പെടലിന്‍റെയും നിമിഷങ്ങളില്‍ മനുഷ്യരോടൊത്തു വസിക്കുവാന്‍ ആഗതനായ ക്രിസ്തു സാന്ത്വനമായി നിങ്ങളുടെ ചാരത്തണയട്ടെയെന്നും ആര്‍ച്ചുബിഷപ്പ് വേല്യോ ആശംസിച്ചു.









All the contents on this site are copyrighted ©.