2011-12-15 17:28:55

മുറിവുണക്കുന്ന
മനുഷ്യസ്നേഹം
‘കാരിത്താസ്’


15 ഡിസംമ്പര്‍ 2011, റോം
മുറിപ്പെട്ട ലോകത്തെ സൗഖ്യപ്പെടുത്തണമെങ്കില്‍ ലാഭത്തിനും നേട്ടത്തിനുമപ്പുറം മനുഷ്യനെ മാനിക്കണമെന്ന്, കര്‍ദ്ദിനാള്‍ ഓസ്ക്കര്‍ റോഡ്രിക്സ്, കാരിത്താസ് ഇന്‍റെര്‍നാഷണിലിന്‍റെ പ്രസിഡന്‍റ് ക്രിസ്തുമസ്സ് സന്ദേശത്തില്‍ പ്രസ്താവിച്ചു. ഡിസംമ്പര്‍ 14-ാം തിയതി പുറത്തിറക്കിയ ക്രിസ്തുമസ്സ് സന്ദേശത്തിലാണ് ലോകത്തിലെ ഏറ്റവും വലിയ ജീവകാരുണ്യ പ്രവര്‍ത്തന സംഘടനയും മാനവ വികസന പ്രസ്ഥാനവുമായ കാരിത്താസ് ഇന്‍റെര്‍നാഷണലിന്‍റെ cartitas International പ്രസിഡന്‍റ് ഇപ്രകാരം പ്രസ്താവിച്ചത്. 2007-ാമാണ്ടില്‍ ആഗോതലത്തിലുയര്‍ന്ന സാമ്പത്തിക മാന്ദ്യം ഇനിയും കുടുതല്‍ ലോകജനതയെ ദാരിദ്ര്യത്തിലാഴ്ത്തുമ്പോള്‍ മനുഷ്യവ്യക്തിയെയും കുടുംബത്തെയും സമൂഹത്തെയും കേന്ദ്രസ്ഥാനത്തു നിറുത്തിക്കൊണ്ടൊരു ലോകം പടുത്തുയര്‍ത്താന്‍ ആത്മവിശ്വാസമുള്ള
സ്ത്രീ പുരുഷന്മാര്‍ സേനവസന്നദ്ധരായി മുന്നോട്ടു വരണമെന്ന് കര്‍ദ്ദിനാള്‍ ഓസ്ക്കര്‍ സന്ദേശത്തിലൂടെ ഉദ്ബോധിപ്പിച്ചു.
ദാരിദ്ര്യമില്ലാത്ത ഒരു മാനവകുടുംബം a human family of zero poverty എന്ന ലക്ഷൃവുമായിട്ട് 50-ാം വര്‍ഷത്തില്‍ കാരിത്താസ് മുന്നോട്ടു നീങ്ങുമ്പോള്‍ ഒത്തൊരുമിച്ചു പ്രവര്‍ത്തിച്ചാല്‍ ദാരിദ്ര്യമകറ്റി, സഹോദര്യത്തിന്‍റെ സമൂഹങ്ങള്‍ വാര്‍ത്തെടുക്കാനാകുമെന്നും കര്‍ദ്ദിനാള്‍ ഓസ്ക്കര്‍ പ്രത്യാശപ്രകടിപ്പിച്ചു.
ജപ്പാനിലുണ്ടായ സുനാമി-ഭൂകമ്പ ദുരിതത്തിലും, കിഴക്കെ ആഫ്രിക്കയില്‍ കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടായ വന്‍ ദാരിദ്ര്യത്തിന്‍റെ കെടുതിയിലും അതാതു രാജ്യങ്ങളിലെ കാരിത്താസ് പ്രവര്‍ത്തകരും, സന്നദ്ധസേവകരും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ രാപകല്‍ സമര്‍പ്പിതരാണെന്ന് കര്‍ദ്ദിനാള്‍ സന്ദേശത്തില്‍ അനുസ്മരിച്ചു.









All the contents on this site are copyrighted ©.